ഇന്ത്യൻ സിനിമയ്ക്ക് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. പത്ത് കോടി പ്രതിഫലം ഒരു നടന് ലഭിക്കുന്നത് കേട്ടാൽ കണ്ണുതള്ളിയിരുന്ന ഒരു ജനതയുള്ള കാലാം. ഒരു സിനിമയ്ക്ക് ഒരു കോടി പ്രതിഫലം വാങ്ങിയ ആദ്യ ഇന്ത്യൻ താരങ്ങളായിരുന്നു ചിരഞ്ജീവിയും കമൽ ഹാസനും ശ്രീദേവിയും . തുടർന്ന് 2000ത്തോടെ ഖാൻമാർ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളായി മാറുകയും അവരുടെ പ്രതിഫലം പലപ്പോഴും റെക്കോർഡുകൾ കീഴടക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യൻ സിനിമകളുടെ വലിപ്പവും ബജറ്റും വർധിച്ചതോടെ, രജിനികാന്ത്, യഷ്, അല്ലു അർജുൻ തുടങ്ങിയ പ്രാദേശിക താരങ്ങൾ വീണ്ടും പട്ടികയിൽ ആധിപത്യം സ്ഥാപിച്ചു. ഒരു സിനിമയ്ക്ക് ₹200 കോടിയിലേറെയാണ് ഈ താരങ്ങളുടെ പ്രതിഫലം. എന്നാൽ 2026-ൽ ഒരു ബോളിവുഡ് താരം വീണ്ടും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനെന്ന പദവി തിരിച്ചുപിടിച്ചു. അത് പക്ഷേ ഖാൻമാരിൽ ആരുമല്ല.
ഇന്ത്യയിൽ നിലവിലുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് നടൻ രൺവീർ സിങ് ആണ്. ധുരന്ധർ സിനിമയിൽ നിന്ന് ലഭിച്ച വമ്പൻ പ്രതിഫലത്തിന്റെ കരുത്തിലാണ് രൺവീർ സിംഗ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ധുരന്ധർ ആഗോളതലത്തിൽ 3200 കോടിയുടെ കളക്ഷൻ നേടിയിരുന്നു. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 1900 കോടിയും നേടി.
പ്രതിഫലം വാങ്ങുന്നതിന് പകരം ലാഭവിഹിതം വാങ്ങുന്ന മാതൃകയാണ് ധുരന്ധറിന് രൺവീർ തിരഞ്ഞെടുത്തത്. സിനിമയുടെ നിർമാണ വേളയിൽ ബജറ്റ് വർധിച്ചപ്പോൾ താരം സ്വന്തം കയ്യിൽ നിന്നും പണമിറക്കിയിരുന്നു. ഇത് ലാഭവിഹിതം വർധിക്കാൻ കാരണവുമായി.. തിയേറ്റർ ബോണസ്, ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയാണ് രൺവീറിന്റെ വിഹിതം 325 കോടി രൂപയിൽ എത്തിയത്. ഇതോടെ ഒരൊറ്റ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരമായി രൺവീർ മാറി.
രൺവീർ സിങ് 300 കോടി കടക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം രജിനികാന്ത് ആയിരുന്നു. ജയിലർ സിനിമയ്ക്കായി 250 കോടിയാണ് രജിനികാന്ത് പ്രതിഫലം വാങ്ങിയത്. പുഷ്പ 2വിലൂടെ അല്ലു അർജുനും കൽകിയിലൂടെ യഷും വൻ തുക പ്രതിഫലം വാങ്ങിയിട്ടുണ്ട്. ബോളിവുഡിൽ ഷാരൂഖ് ഖാൻ ആയിരുന്നു മുമ്പ് ഈ പട്ടികയിലുണ്ടായിരുന്നത്. 2023ലിറങ്ങിയ, പത്താനും ജവാനും 200 കോടി വീതം ഷാരൂഖിന് നേടിക്കൊടുത്തു. ഷാരൂഖിന് മുമ്പ് ആമിർ ഖാന്റെയും സൽമാൻ ഖാന്റെയും പേരിലായിരുന്നു ബോളിവുഡിൽ ഈ റെക്കോർഡ്.
Summary: Bollywood actor Ranveer Singh is currently the highest-paid star in India. He achieved this position thanks to the massive earnings he received from Dhurandhar.
Directed by Aditya Dhar and released in two parts, Dhurandhar reportedly grossed ₹3,200 crore worldwide, including ₹1,900 crore from India alone.
Instead of taking a fixed remuneration, Ranveer opted for a profit-sharing model for the film. When the project's budget increased during production, he also invested his own money, which helped boost his eventual share of the profits.
Including theatrical bonuses and revenue from digital, satellite, and music rights, Ranveer's total earnings from the film reached ₹325 crore. With this, he became the highest-paid actor ever for a single film.