alphonse puthren, premam movie poster image credit: instagram.com/puthrenalphonse/
Entertainment News

ഇതാണ് യഥാർത്ഥ 'മലർ മിസ്'; വെളിപ്പെടുത്തി അൽഫോൺസ്‌ പുത്രൻ

2013-ൽ പുറത്തിറങ്ങിയ ‘നേരം’ എന്ന ചിത്രത്തിലൂടെ തന്നെ സംവിധായകനായി ശ്രദ്ധേയനായ അൽഫോൺസ് പുത്രൻ, അതിന് പിന്നാലെ എത്തിയ ‘പ്രേമം’ വഴി മലയാള സിനിമയിൽ മറ്റൊരു ഘടകമായി മാറുകയായിരുന്നു

Entertainment Desk

2015-ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലെ നിവിൻ പോളി–സായി പല്ലവി കൂട്ടുകെട്ടിനെ, പ്രത്യേകിച്ച് 'മലർ മിസ്' എന്ന കഥാപാത്രത്തെ, ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. ജോർജ്ജ് എന്ന കഥാപാത്രമായി നിവിൻ പോളിയും, 'മലർ മിസ് ആയി' സായി പല്ലവിയും എത്തിയപ്പോള്‍ ആരാധകർ ചിത്രത്തെ വലിയ ആവേശത്തോടെ സ്വീകരിച്ചു. സാരിയുടുത്ത്, മുഖക്കുരുവും മേക്കപ്പില്ലാത്ത മുഖവുമായി എത്തിയ സുന്ദരമായ ചിരിയുള്ള ഏവരുടെയും മലർ മിസ്. ഇപ്പോഴിതാ. മലർ മിസ് എന്ന കഥാപാത്രം എവിടെ നിന്നാണ് രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ തുറന്നു പറഞ്ഞിരിക്കുകയാണ്.

ആ കഥാപാത്രത്തിന് പ്രചോദനമായത് തന്റെ പ്രണയിനിയും പിന്നീട് ജീവിത സഖിയുമായ അലീന ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബിഹൈൻഡ്‌വുഡ്സ് അവാർഡ് വേദിയിൽ, ബിഹൈൻഡ്‌വുഡ്സ് ഗോൾഡ് മെഡൽ ഫോർ ​'ഗ്രേറ്റസ്റ്റ് എവർ കൾട്ട് മൂവി മേക്കർ' പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് അൽഫോൺസ് ഈ കാര്യങ്ങൾ പങ്കുവച്ചത്. തന്റേത് ഒരു പ്രണയവിവാഹമായിരുന്നു. ‘പ്രേമം’ സിനിമയ്ക്ക് ശേഷമാണ് വിവാഹം നടന്നത്.

പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിച്ച മലർ മിസ് എന്ന കഥാപാത്രത്തിന് പിന്നിലെ യഥാർത്ഥ പ്രചോദനം സംവിധായകന്റെ സ്വന്തം ജീവിതത്തിൽ നിന്നുമാണെന്ന സത്യം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

‘നേരം’ സിനിമയുടെ സമയത്താണ് അലീനയെ ആദ്യമായി കാണുന്നത്. ആ ചിത്രത്തിന് ശേഷം ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്. പിന്നീട് വീട്ടിൽ പറഞ്ഞു, 2015 ഓഗസ്റ്റിലാണ് തങ്ങൾ വിവാഹിതരായെന്നും അദ്ദേഹം പറഞ്ഞു. 2013-ൽ പുറത്തിറങ്ങിയ ‘നേരം’ എന്ന ചിത്രത്തിലൂടെ തന്നെ സംവിധായകനായി ശ്രദ്ധേയനായ അൽഫോൺസ് പുത്രൻ, അതിന് പിന്നാലെ എത്തിയ ‘പ്രേമം’ വഴി മലയാള സിനിമയിൽ മറ്റൊരു ഘടകമായി മാറുകയായിരുന്നു.

ചിത്രത്തിലെ അഭിനയവും ഗാനങ്ങളും നിവിൻ പോളിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ ജോർജിനെ മാറ്റി. അങ്ങനെ, പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിച്ച മലർ മിസ് എന്ന കഥാപാത്രത്തിന് പിന്നിലെ യഥാർത്ഥ പ്രചോദനം സംവിധായകന്റെ സ്വന്തം ജീവിതത്തിൽ നിന്നുമാണെന്ന സത്യം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

English Summary: Director Alphonse Puthren has revealed that the iconic character Malar miss from the 2015 Malayalam blockbuster Premam was inspired by his real-life love, Aleena, who later became his wife.