Entertainment News

ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങി സാമന്തയും രാജും; ഗർഭവാർത്ത സ്ഥിരീകരിച്ച് സംവിധായിക നന്ദിനി റെഡ്ഡി

സാമന്തയും ഭർത്താവും ഔദ്യോഗികമായി ഈ വാർത്ത പ്രഖ്യാപിച്ചിട്ടില്ല

Entertainment Desk

ബി വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 'മാ ഇന്റി ബംഗാരം' (Maa Inti Bangaram) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ തെന്നിന്ത്യൻ താരം സാമന്ത അമ്മയാകാനൊരുങ്ങുന്നു. സംവിധായകനും ഭർത്താവുമായ രാജ് നിദിമോരുവിനൊപ്പം തന്റെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ എന്നാണ് വാർത്തകൾ.

കഴിഞ്ഞ ശനിയാഴ്ച നടന്ന മാ ഇന്റി ബംഗാരം സിനിമയുടെ സക്സസ് മീറ്റിലാണ് താരം ഗർഭിണിയാണെന്ന വാർത്തകൾ പ്രചരിച്ചത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സാമന്തയുടെ ബേബി ബംപ് ദൃശ്യമായതോടെയാണ് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. സാമന്തയും ഭർത്താവും ഔദ്യോഗികമായി ഈ വാർത്ത പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, താരം ഗർഭിണിയാണെന്ന കാര്യം ചിത്രത്തിന്റെ സംവിധായികയായ നന്ദിനി റെഡ്ഡി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

"ഞങ്ങളുടെ ചിത്രമായ 'മാ ഇന്റി ബംഗാരം' വലിയ വിജയമായി മാറിയ ഈ മനോഹരമായ സമയത്താണ് അവൾ അമ്മയാകാൻ പോകുന്ന വാർത്തയും വരുന്നത്,"- നന്ദിനി റെഡ്ഡി സിനിമ എക്സ്പ്രസിനോട് പ്രതികരിച്ചു. സക്സസ് മീറ്റിൽ അത്തരത്തിലൊരു വേഷത്തിൽ എത്തിയത് താരത്തിന്റെ ബോധപൂർവമായ തീരുമാനമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കൊപ്പം ബോക്സ് ഓഫീസിലും സാമന്ത മികച്ച നേട്ടം കൊയ്യുകയാണ്. താരത്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തിയ 'മാ ഇന്റി ബംഗാരം' റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 25 കോടി രൂപ നേടിക്കഴിഞ്ഞു.

ട്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറിൽ സാമന്ത തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഭർത്താവ് രാജ് നിദിമോരു, ഹിമങ്ക് ദുവ്വൂരു എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. സിനിമാ തിരക്കുകൾക്കിടയിലും അപൂർവ്വമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഇപ്പോഴത്തെ ഈ സന്തോഷ വാർത്ത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Actress Samantha Ruth Prabhu is set to embrace motherhood. The 39-year-old actress, who is currently in her first trimester, is expecting her first child with her husband, filmmaker Raj Nidimoru. While the couple has yet to make an official announcement, the news was confirmed by Nandini Reddy, director of Samantha’s recent hit film, Maa Inti Bangaram. Speculation began during the success meet of Maa Inti Bangaram last Saturday, where Samantha appeared to be sporting a baby bump. Director Nandini Reddy noted that Samantha’s appearance at the event was a conscious choice.