Entertainment News

ചില്ലറക്കാരനല്ല ഈ പയ്യൻ

Kousalya Murugan

എഡിറ്റിംഗ് സ്യൂട്ടിലെ കട്ടുകളിൽ നിന്ന് തുടങ്ങി സ്ക്രീനിലെ വൻ ഹിറ്റുകളിലേക്ക് നടന്നുകയറിയ ഒരു പയ്യനുണ്ട് സംഗീത് പ്രതാപ്. 2022-ൽ 'ഹൃദയം' എന്ന സിനിമയിലൂടെ ആക്ടർ ആയി തുടക്കം കുറിച്ചെങ്കിലും 'പ്രേമലു'വിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. 2024-ൽ 'ലിറ്റിൽ മിസ് റാവുത്തർ' എന്ന ചിത്രത്തിലെ എഡിറ്റിംഗിന് മികച്ച എഡിറ്ററിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ അതേ കൈകൾ തന്നെയാണ് സ്ക്രീനിൽ ആളുകളെ എന്റർടൈൻ ചെയ്യിക്കുന്നതും.