Entertainment News

‌'സുഡാനി''യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാല് പതിറ്റാണ്ടിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നിരവധി നാടക സംഘങ്ങളിൽ സജീവമായിരുന്ന സാവിത്രി, 2018ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെയാണ് സിനിമയിലെത്തിയത്.

Entertainment Desk

നാടക-ചലച്ചിത്ര നടിയും മലയാളികളുടെ പ്രിയതാരവുമായ സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്ത്യം. ദീർഘകാലമായി കിടപ്പിലായിരുന്നു. ഭർത്താവ് ശ്രീധരൻ നേരത്തേ അന്തരിച്ചു.

നാല് പതിറ്റാണ്ടിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നിരവധി നാടക സംഘങ്ങളിൽ സജീവമായിരുന്ന സാവിത്രി, 2018ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെയാണ് സിനിമയിലെത്തിയത്. ചിത്രത്തിലെ ഉമ്മയുടെ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ സാവിത്രിക്ക് 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.

കോഴിക്കോട് വെസ്റ്റ് മാങ്കാവിലെ ശ്രീധരീയം വീട്ടിലായിരുന്നു താമസം. കോഴിക്കോട്ടെ നാല് പ്രമുഖ പ്രൊഫഷനൽ നാടക ട്രൂപ്പുകളിലെ തിരക്കേറിയ നടിയായിരുന്നു സാവിത്രി. പ്രൊഫഷനൽ നാടകവേദിയുടെ സുവർണകാലം അവസാനിച്ചതോടെ ഏറെ വേദനയോടെയാണ് സാവിത്രിക്ക് വേദിയോട് വിടപറയേണ്ടിവന്നത്.

Savithri Sreedharan, the veteran Malayalam theatre and film actor, has passed away in Kozhikode following age-related ailments. She had an active career spanning over four decades with prominent professional theatre groups. She made her film debut with Sudani from Nigeria in 2018 and received a Special Mention at the National Film Awards.