മെക്സിക്കോ സിറ്റിയിൽ നടന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ പോപ്പ് ഗായിക ഷക്കീറയെക്കുറിച്ച് വിചിത്രമായ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വേദിയിൽ തകർപ്പൻ പ്രകടനം നടത്തിയത് യഥാർത്ഥ ഷക്കീറയല്ലെന്നും, പകരം അവരെപ്പോലെയുള്ള മറ്റൊരു യുവതിയെ (ബോഡി ഡബിൾ) ആണ് അണിനിരത്തിയതെന്നുമാണ് ആരാധകരിൽ ഒരു വിഭാഗം വാദിക്കുന്നത്. ജെ ബാൽവിൻ, മനാ, ലില ഡൗൺസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ഷക്കീറയും വേദിയിലെത്തിയതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമായത്.
ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഡായ് ഡായ്' ആലപിക്കുന്നതിനിടയിൽ ഷക്കീറയുടെ നൃത്തച്ചുവടുകളിൽ ചെറിയ പിഴവ് വന്നതാണ് ആരാധകരെ സംശയത്തിലാക്കിയത്. മഞ്ഞ വസ്ത്രവും വലിയ സൺഗ്ലാസും ധരിച്ചെത്തിയ ഗായികയുടെ മുടിയുടെ നിറം പതിവിലും വ്യത്യസ്തമായിരുന്നെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
"ഇത് ഷക്കീറയല്ല, നൃത്തച്ചുവടുകൾ തെറ്റുന്നത് നോക്കൂ, ഷക്കീറ എല്ലാവരെയും പറ്റിക്കുകയായിരുന്നു", എന്ന തരത്തിലുള്ള കുറിപ്പുകളോടെ പ്രകടനത്തിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പ്രശസ്ത ഷക്കീറ അപരയായ റെബേക്ക മയെല്ലാനോ ഈ സമയത്ത് മെക്സിക്കോയിൽ ഉണ്ടായിരുന്നു എന്ന വാർത്ത കൂടി വന്നതോടെ ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു.
എന്നാൽ, ഈ പ്രചാരണങ്ങളെല്ലാം വെറും അടിസ്ഥാനരഹിതമായ കെട്ടുകഥകളാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷക്കീറയുടെ നെറ്റിയിൽ വർഷങ്ങളായുള്ള ചെറിയൊരു അടയാളം (തഴമ്പ്) ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങളിലും വ്യക്തമായി കാണാം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കൂടാതെ, പരിപാടിക്ക് മുൻപ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റിഹേഴ്‌സൽ വീഡിയോകളിലെ അതേ വസ്ത്രങ്ങളും നൃത്തച്ചുവടുകളും തന്നെയാണ് ലൈവ് ഷോയിലും കാണാനാകുന്നത്. നൈജീരിയൻ ഗായകൻ ബർണാ ബോയ്ക്കൊപ്പം ഷക്കീറ ആലപിച്ച 'ഡായ് ഡായ്' എന്ന ഗാനം ഇതിനകം തന്നെ 13 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
Following the spectacular opening ceremony of the 2026 FIFA World Cup in Mexico City, a bizarre rumor has taken social media by storm. A section of fans is claiming that the artist who performed on stage was not the real pop icon Shakira, but a body double who looks just like her. These wild speculations began circulating right after Shakira took the stage alongside other prominent stars, including J Balvin, Maná, and Lila Downs.