താരസംഘടനയിലെ തര്‍ക്കങ്ങളില്‍ തുറന്നടിച്ച് നടിയും അമ്മ പ്രസിഡന്റുമായ ശ്വേത മേനോന്‍. ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇവര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നുമാണ് ശ്വേതയുടെ ആരോപണങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളില്‍ ശ്വേത നിലപാട് വ്യക്തമാക്കുന്നത്.
തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്ന പവര്‍ ഗ്രൂപ്പിനോടാണ്. അവര്‍ തന്നെ അപമാനിച്ച് പുറത്താക്കാനാണ് ശ്രമിക്കുന്നത്. ഈ സംഘത്തിന് എതിരായ തന്റെ പേരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്തരക്കാരുടെ ഇരകളെ എന്നും ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഇവരില്‍ ചിലരുടെ സാമ്പത്തിക ക്രമിക്കേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നേരിട്ടത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഇവര്‍ ഉത്തരം നല്‍കിയില്ലെന്നും ശ്വേത പറയുന്നു.
പരസ്യപ്രതികരണങ്ങള്‍ ഞാന്‍ മനഃപൂര്‍വം ഒഴിവാക്കിയിരുന്നു എന്ന് തുടങ്ങുന്നതാണ് ശ്വേതയുടെ പോസ്റ്റ്. പക്ഷേ, ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്നില്‍ നിര്‍ത്തി വീണ്ടും വീണ്ടും എന്നെ വ്യക്തിപരമായി അപമാനിക്കാനും, യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കല്‍ കൂടി ചിലകാര്യങ്ങള്‍ വ്യക്തമാക്കേണ്ടി വരുന്നത് എന്നാണ് നടിയുടെ പ്രതികരണം.
ആരാണ് എന്റെ മറുഭാഗം എന്ന തലക്കെട്ടിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശ്വേത ചൂണ്ടിക്കാട്ടുന്നത്. എന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ അവൈലബില്‍ ജനറല്‍ ബോഡിയില്‍ അവര്‍ എന്നെ അപമാനിച്ചു പുറത്താക്കാന്‍ ശ്രമിച്ചു.
അവര്‍ക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാന്‍ എന്നും ചേര്‍ത്ത് പിടിച്ചിട്ടു അത് ഒരിക്കലും മാധ്യമ ശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തി വേണ്ടിയായിരുന്നില്ല.
അവരില്‍ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍, അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ മറച്ചുവെച്ച്, എന്നെക്കുറിച്ചുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കപ്പെടുകയാണ് എന്നും ശ്വേത പറയുന്നു.
രമേഷ് പിഷാരടി ഉള്‍പ്പെടെ അംഗീകരിച്ച അഴിമതി ആരോപണങ്ങള്‍ പോലും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എന്തായാലും, ഞാന്‍ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത വ്യക്തമാക്കുന്നു.
Actor and AMMA president Shweta Menon has strongly responded to the controversies surrounding the actors' association, alleging that individuals accused in connection with the Hema Committee findings are behind attempts to personally target and discredit her. In a statement shared on social media, Shweta claimed that these controversies are being deliberately created to divert attention from the real issues raised within the Malayalam film industry. Her remarks come amid ongoing debates and internal disputes within the organization.