Entertainment News

അടുത്ത ജനറല്‍ ബോഡി യോഗം തായ്‌ലന്‍ഡില്‍, അംഗങ്ങളുടെ പെന്‍ഷന്‍ 6500 ആക്കണം; നിര്‍ദേശവുമായി ശ്വേത മേനോന്‍

കണക്കുകളിൽ വ്യക്ത കുറവായതിനാൽ തന്നെ എന്നതില്‍ ഇപ്പോഴും പ്രമേയം പാസാകുമോയെന്നതില്‍ വ്യക്തതയില്ല

Entertainment Desk

വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ആരംഭിച്ച അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രസിഡന്‍റ് ശ്വേത മേനോന്‍. അംഗങ്ങളുടെ പെന്‍ഷന്‍ 1500 രൂപ കൂട്ടി 6500 ആക്കണമെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം തായ്‌ലന്‍ഡില്‍ നടത്തുമെന്നും ശ്വേത മേനോൻ പ്രസംഗത്തിൽ പറഞ്ഞു.

പൊതുസമൂഹത്തില്‍ കൂടി ചര്‍ച്ചയായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടക്കുന്നത്

മോഹന്‍ലാല്‍ അടക്കമുള്ള പ്രധാന താരങ്ങളില്‍ മിക്കവരും യോഗത്തിന് എത്തിയിട്ടുണ്ട്. സമീപ കലത്ത് വിവാദങ്ങളില്‍ ഉള്‍പ്പെട്ട അന്‍സിബ ഹസന്‍, ലക്ഷ്മിപ്രിയ, ടിനി ടോം, ഉണ്ണി ശിവപാല്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ രാഷ്ട്രീയ രംഗത്ത് സജീവമായ ഗണേഷ് കുമാറും രമേഷ് പിഷാരടിയും യോഗത്തിന് എത്തിയിട്ടുണ്ട്.

അതേസമയം കണക്കുകളിൽ വ്യക്ത കുറവായതിനാൽ തന്നെ ഇപ്പോഴും പ്രമേയം പാസാകുമോയെന്നതില്‍ വ്യക്തതയില്ല. പൊതുസമൂഹത്തില്‍ കൂടി ചര്‍ച്ചയായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടക്കുന്നത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനാണ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.

മുന്‍പ് ജനറല്‍ ബോഡി നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുമായിരുന്നു. എന്നാല്‍ ഇക്കുറി അത് ഉണ്ടാവാതിരുന്നത് അംഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വരവ് ചെലവ് കണക്കുകള്‍ ലഭ്യമാക്കാത്തതിലും അംഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അതിനിടെ ഭരണസമിതിക്കെതിരെ അവിശ്വസപ്രമേയത്തിന് ഒരു വിഭാഗം അംഗങ്ങള്‍ നീക്കം നടത്തുന്നുണ്ട്.

നിലവിലെ ഭാരവാഹികള്‍ മാറണമെന്ന് നിലപാടെടുത്ത താരങ്ങളാണ് അംഗങ്ങള്‍ക്കിടയില്‍ ഒപ്പ് ശേഖരണം നടത്തി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പോലും പറഞ്ഞു തീര്‍ക്കാന്‍ സാധിച്ചില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. സംഭവിച്ച തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് നേതൃത്വം ഒഴിയണമെന്നാണ് അവിശ്വാസം കൊണ്ടുവന്നവര്‍ ആവശ്യപ്പെടുന്നത്.

Shweta Menon has proposed that the next AMMA General Body meeting be held in Thailand. She also suggested increasing the pension for association members to ₹6,500. The proposals have drawn attention among members of the organization.