നടിപ്പിൻ നായകൻ സൂര്യയുടെ ഗംഭീര തിരിച്ചുവരവ് സംഭവിച്ച ചിത്രമാണ് 'കറുപ്പ്'. 13 വർഷങ്ങൾക്ക് ശേഷം സൂര്യക്ക് ഇത്തരത്തിലുള്ള ഒരു തിരിച്ചുവരവ് നൽകിയ ചിത്രത്തിന്റെ പ്രഖ്യാപനവേളത്തിൽ അദ്ദേത്തിന്റെ ആരാധർക്ക് പോലും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. ഇവയെല്ലാത്തിനേയും അട്ടിമറിച്ചായിരുന്നു 300 കോടിയും കടന്ന് തുടരുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്.
എന്നാൽ ചിത്രത്തിലെ പല ഡയലോഗുകളിലും സൂര്യ പ്രകടിപ്പിച്ച അസംതൃപ്തിയെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആർ ജെ ബാലാജി.
മാസ് മസാല ഴോണറിൽ ഗംഭീര സംഘട്ടനങ്ങളോടെ കറുപ്പ് സ്വാമി എന്ന ദൈവത്തിന്റെ അവതരിക്കലും പ്രകടനവുമാണ് കഥാപശ്ചാത്തലം. തമിഴ്‌നാട്ടിലെ ഒരു കോടതിയും അവിടെ അനീതി നേരിടേണ്ടി വരുന്ന സാധാരണക്കാരും അവരുടെ സഹായത്തിനായി പ്രത്യക്ഷനാകുന്ന കറുപ്പ് സ്വാമിയായി തിരശീലയിൽ ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ച്ചവെച്ചത്.
കഥ കേട്ടപ്പോൾ തന്നെ നമുക്കിത് ചെയ്യാമെന്ന് പറഞ്ഞ് തന്നെ അത്ഭുതപ്പെടുത്തിയ നടനാണ് സൂര്യ. പക്ഷെ ചിത്രത്തിൽ ധാരാളം റഫറൻസുകൾ ഉൾപ്പെടുത്തിയപ്പോൾ ഇതെല്ലം വേണ്ടവിധത്തിൽ സ്വീകരിക്കപ്പെടുമോ, എന്തെങ്കിലും തരത്തിലെ പ്രശ്ങ്ങൾ ഉണ്ടാവുമോ എന്നെല്ലാമുള്ള ആശങ്ക സൂര്യക്ക് ഉണ്ടായിരുന്നതായും ആർജെ ബാലാജി പറഞ്ഞു. അത്തരം പേടി വേണ്ട എന്നെല്ലാം പറഞ്ഞ് സമ്മതിപ്പിക്കാൻ സാധിച്ചുവെങ്കിലും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ വരുന്ന ഒരു ഡയലോഗ് മാത്രം പറയില്ലെന്ന് വാശിയിലായിരുന്നു സുര്യയെന്നും ബാലാജി പറയുന്നു.
സൂര്യ ചെയ്യുന്ന കഥാപാത്രം ബാലാജിയെ ഫോണിൽ വിളിക്കുകയും 'മുക്കൂത്തി അമ്മൻ' ചിത്രത്തിന് രണ്ട് ടിക്കറ്റുണ്ട് വരുന്നോ എന്ന് ചോദിക്കുന്നതുമായിരുന്നു സൂര്യ തള്ളിക്കളഞ്ഞ ഡയലോഗ്. എന്നാൽ അദ്ദേഹം ഒരു വിധത്തിലും അത് പറയുവാൻ തയ്യാറാകുന്നുണ്ടയിരുന്നില്ല. പറയില്ല എന്ന കടുത്ത നിലപാടിലും വാശിയിലുമായിരുന്നു സൂര്യ. പക്ഷെ, 'മുക്കൂത്തി അമ്മൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ താൻ ആണെന്നും, അതിനാൽ ഡയലോഗ് പറയുന്നത് കൊണ്ട് യാതൊരു തരത്തിലെ പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും ഉറപ്പ് നൽകിയതിന് ശേഷമായിരുന്നു അദ്ദേഹം വഴങ്ങിയത് എന്നും ബാലാജി കൂട്ടിച്ചേർത്തു.
English Summary: Suriya’s film Karuppu marks a massive comeback, crossing ₹300 crore at the box office. Director RJ Balaji revealed that Suriya initially hesitated to deliver certain dialogues due to concerns over references.