ടോയ് സ്റ്റോറി സിനിമകളുടെ കടുത്ത ആരാധികയാണ് ലോകപ്രശസ്ത പോപ്പ് ഗായിക ടൈലർ സ്വിഫ്റ്റ്. ഇത് മനസിലാക്കിയ അണിയറ പ്രവർത്തകർക്ക് അഞ്ചാംഭാഗത്തിലെ വൈറൽ ഗാനം പുറത്തിറക്കാൻ താരത്തെയല്ലാതെ രണ്ടാമതൊരാളെ ആലോചിക്കേണ്ടിവന്നില്ല. പ്രതീക്ഷിച്ചതുപോലെ സിനിമ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ എട്ട് മില്യണിലധികം ആളുകളാണ് കവർ സോങ്ങായ I KNEW IT I KNEW YOU യൂറ്റ്യൂബിൽ മാത്രം ഗാനം കണ്ടത്. ലോകമെമ്പാടും റീൽസും മറ്റുമായി ഗാനം നിലവിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.
വെറും എട്ട് മണിക്കൂർ കൊണ്ടാണ് ഈ ഗാനം എഴുതി റെക്കോർഡ് ചെയ്തതെന്ന ടൈലർ സ്വിഫ്റ്റിന്റെ വാക്കുകകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. കഴിഞ്ഞ ഫെബ്രുവരിയിൽ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള സ്ക്രീനിംഗിൽ ടൈലർ സ്വിഫ്റ്റ് പങ്കെടുത്തിരുന്നു. ചിത്രത്തിലെ പ്രമുഖ കഥാപാത്രമായ ജെസ്സിയുടെ കഥാ സന്ദർഭങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം പാട്ടിന്റെ വരികൾ തയ്യാറാക്കിയത്.
സ്ക്രീനിങ് കഴിഞ്ഞ ഉടനെ രാവിലെ 11 മണിക്ക് ടൈലർ സ്വിഫ്റ്റ് സ്റ്റുഡിയോയിലേക്ക് പോകുകയും മ്യൂസിക് പ്രൊഡ്യൂസർ ജാക്ക് ആന്റണോഫുമായി ചേർന്ന് സ്റ്റുഡിയോയിൽ വെച്ച് ഗാനം പൂർത്തിയാക്കുകയുമായിരുന്നു. വൈകുന്നേരം 7 മണിയായപ്പോഴേക്കും വരികൾ എഴുതി, വോക്കൽ റെക്കോർഡിംഗ് ഉൾപ്പെടെയുള്ള ഭൂരിഭാഗം ജോലികളും ഇരുവരും ചേർന്ന് പൂർത്തിയാക്കി. രാത്രി 9 മണിക്ക് ഗാനം കേൾക്കാനെത്തിയ ഡിസ്നി സിഇഓ ബോബ് ഐഗർ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്ക് മുന്നിൽ പൂർണ്ണമായ ട്രാക്ക് സമർപ്പിച്ചാണ് സ്വിഫ്റ്റ് അമ്പരപ്പിച്ചത്.
1995ൽ ആരംഭിച്ച ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയിൽ ഇതിഹാസ സംഗീതജ്ഞൻ റാൻഡി ന്യൂമാൻ അല്ലാതെ ഒറിജിനൽ ഗാനം നിർമ്മിക്കുന്ന ആദ്യത്തെ പുറത്തുനിന്നുള്ള വ്യക്തിയാണ് ടൈലർ സ്വിഫ്റ്റ്. ജൂൺ 5ന് ഔദ്യോഗികമായി റിലീസ് ചെയ്ത ഈ ഗാനം, റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ ആഗോള മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ വൻ സ്ട്രീമിംഗ് റെക്കോർഡുകൾ സ്വന്തമാക്കി. ജൂൺ 19ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയ ടോയ് സ്റ്റോറി 5, റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽനിന്ന് ഏകദേശം 2500 കോടിയിലധികം രൂപ കളക്ഷൻ നേടി വൻ കുതിപ്പ് തുടരുകയാണ്.
റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിനുള്ളിൽ സ്പോട്ടിഫൈ ചരിത്രത്തിൽ ഒരു വനിതാ താരം പാടുന്ന ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട കൺട്രി സോങ് എന്ന റെക്കോർഡ് ഈ പാട്ട് സ്വന്തമാക്കി. അതോടൊപ്പം ആപ്പിൾ മ്യൂസിക്കിലും ആമസോൺ മ്യൂസിക്കിലും 2026-ലെ ഏറ്റവും വലിയ ഹിറ്റായും ഇത് മാറി.
Taylor Swift, a longtime fan of the Toy Story franchise, created a global sensation with “I Knew It, I Knew You,” the viral theme song from Toy Story 5. The song has attracted millions of views and widespread popularity across social media platforms. Swift revealed that she wrote and recorded the track in just eight hours after attending an early screening of the film, drawing inspiration from the story of Jessie. Working alongside producer Jack Antonoff, she completed the song the same day and impressed Disney executives with the finished track. The song broke major streaming records within 24 hours of release, while Toy Story 5 enjoyed a hugely successful box-office debut worldwide.