Entertainment News

ദി ബാറ്റ്മാന്‍ 2: പുത്തന്‍ ലുക്കില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍, റിലീസ് 2028 ഫെബ്രുവരിയില്‍

പശ്ചാത്തലത്തില്‍ പൊലീസ് സൈറണുകള്‍ മുഴങ്ങുമ്പോള്‍, സ്മാര്‍ട്ട് ലുക്കിലുള്ള ബാറ്റ്സൂട്ട് ധരിച്ച പാറ്റിന്‍സണ്‍ സാവധാനം തിരിഞ്ഞ് തന്റെ പുതിയ കോസ്റ്റ്യൂം പ്രദര്‍ശിപ്പിക്കുന്നുണ്ട്

Entertainment Desk

ഹോളിവുഡ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'ദി ബാറ്റ്മാന്‍ 2' ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റുകളുമായി സംവിധായകന്‍. ഈ സീക്വല്‍ സിനിമയില്‍ ബാറ്റ്മാനെ അവതരിപ്പിക്കുന്ന നടന്‍ റോബര്‍ട്ട് പാറ്റിന്‍സണിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ മാറ്റ് റീവ്‌സ് പുറത്തുവിട്ടു. ബാറ്റ്സൂട്ട് ധരിച്ചെത്തുന്ന നടന്റെ പുത്തന്‍ ലുക്ക്, സിനിമയില്‍ അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് ഒരു ഏകദേശ ധാരണ നല്‍കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും സംവിധായകന്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മാറ്റ് റീവ്‌സ് പുതിയ അപ്‌ഡേറ്റുകള്‍ പങ്കുവെച്ചത്.

പാറ്റിന്‍സണിന്റെ ക്യാമറ ടെസ്റ്റ് ഉള്‍പ്പെടുത്തിയ വീഡിയോയുടെ ലിങ്കാണ് സംവിധായകന്‍ പങ്കുവെച്ചത്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പില്‍ നടന്‍ വീണ്ടും 'കേപ്ഡ് ക്രൂസേഡര്‍' (ബാറ്റ്മാന്‍) വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ക്യാമറ ടെസ്റ്റിനിടെ, പശ്ചാത്തലത്തില്‍ പൊലീസ് സൈറണുകള്‍ മുഴങ്ങുമ്പോള്‍, സ്മാര്‍ട്ട് ലുക്കിലുള്ള ബാറ്റ്സൂട്ട് ധരിച്ച പാറ്റിന്‍സണ്‍ സാവധാനം തിരിഞ്ഞ് തന്റെ പുതിയ കോസ്റ്റ്യൂം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ആദ്യ ഭാഗത്തിനായി മൈക്കല്‍ ജിയാച്ചിനോ ഒരുക്കിയ ആ ഇതിഹാസ പശ്ചാത്തല സംഗീതവും കേള്‍ക്കാം.

ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ നിശ്ചയിച്ചിരുന്നത് 2027 ഒക്ടോബര്‍ ഒന്നിനായിരുന്നു. എന്നാല്‍ റിലീസ് മാറ്റിയ വിവരവും മാറ്റ് റീവ്‌സ് പങ്കുവെച്ചു. റിലീസ് 2028 ഫെബ്രുവരി 18-ലേക്ക് മാറ്റിയെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. സീക്വലിനായി പാറ്റിന്‍സണ്‍ പുതിയ സൂട്ടായിരിക്കും ധരിക്കുകയെന്ന് കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രീകരണ ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ക്ലാസിക് ബാറ്റ്മൊബൈല്‍ (ബാറ്റ്മാന്‍ ഉപയോഗിക്കുന്ന വാഹനം) സ്റ്റുഡിയോയില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും പഴയ ബാറ്റ്‌സ്യൂട്ട് വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയില്‍ തന്നെയാണുള്ളത്. ഇതോടെ, പഴയ വേഷം മാറ്റി പുതിയ രൂപകല്‍പ്പനയിലുള്ള ബാറ്റ്‌സ്യൂട്ടായിരിക്കും ചിത്രം അവതരിപ്പിക്കുക എന്ന് വ്യക്തമായിരുന്നു.

'ദി ബാറ്റ്മാന്‍ 2'- ല്‍ അവതരിപ്പിക്കുന്ന പുതിയ ബാറ്റ്‌സ്യൂട്ടിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ചിന്‍ഗാര്‍ഡ് ഉള്‍പ്പെടുത്തിയതാണ്. ആദ്യ ചിത്രത്തിലെ വേഷത്തില്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. കോസ്റ്റ്യൂമില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടോ എന്നത് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ, 'ദി ബാറ്റ്മാന്‍: പാര്‍ട്ട് 2' വിലെ ബാറ്റ്മൊബൈലിന്റെ ഒരു ടീസര്‍ സംവിധായകന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചിത്രം ശൈത്യകാല പശ്ചാത്തലത്തിലായിരിക്കുമെന്ന സൂചനയാണ് ആ പോസ്റ്റ് നല്‍കിയത്. സിനിമ 2027-ല്‍ റിലീസിനൊരുങ്ങുകയാണ്. ഡിസി സ്റ്റുഡിയോസ്, സിക്‌സ്ത് & ഐഡഹോ, ഡിലന്‍ ക്ലര്‍ക്ക് പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Director Matt Reeves has shared a major update on The Batman 2, unveiling Robert Pattinson's first look in the sequel through a 30-second camera test video. The clip showcases Pattinson in a redesigned Batsuit featuring a new chin guard while the iconic Batman theme by Michael Giacchino plays in the background. Reeves also confirmed that the film's release has been postponed from October 1, 2027, to February 18, 2028. Earlier reports had suggested Pattinson would wear a redesigned costume, and previous teasers hinted at a winter setting with the Batmobile. The sequel is being produced by DC Studios, 6th & Idaho, and Dylan Clark Productions.