Entertainment News

'അമ്മയില്‍ അദാനിക്ക് എന്താണ് കാര്യം?'; ശ്വേത മേനോനെതിരെ കടുത്ത ആരോപണവുമായി ഉഷ ഹസീന

ശ്വേത മേനോൻ അദാനിയിൽനിന്ന് ഫണ്ട് തയ്യാറാക്കിവെച്ചിട്ടുണ്ടെന്ന് ലക്ഷിപ്രിയ പൊന്നമ്മ ബാബുവിനോട് പറഞ്ഞുവെന്ന ​ഗുരുതര ആരോപണവും ഉഷ ഹസീന ഉയർത്തുന്നുണ്ട്

Entertainment Desk

താരസംഘടന അമ്മയിൽ അം​ഗങ്ങൾ തമ്മിലുള്ള പോരിന് ക്ലൈമാക്സ് ഉടനെയൊന്നുമുണ്ടാവില്ലെന്ന് വ്യക്തമാക്കി പുതിയ സംഭവവികാസങ്ങൾ അമ്മ നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി നടി ഉഷ ഹസീന. താരസംഘടനയായ അമ്മയിൽ വ്യവസായിയായ അദാനിക്ക് എന്താണ് കാര്യമെന്ന് ഉഷ ചോദിച്ചു.

രാജിവെച്ച പ്രസിഡന്റ് ശ്വേത മേനോൻ അദാനിയിൽനിന്ന് ഫണ്ട് തയ്യാറാക്കിവെച്ചിട്ടുണ്ടെന്ന് പൊന്നമ്മ ബാബുവിനോട് ലക്ഷിപ്രിയ പറഞ്ഞുവെന്ന ​ഗുരുതര ആരോപണവും ഉഷ ഹസീന ഉയർത്തുന്നുണ്ട്. ഒരു ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഉഷ ഹസീന ​​ഗുരുതര ആരോപണം ഉയർത്തിയത്.

''ജനറൽ ബോഡിയിൽ വന്നിരുന്ന് പ്രസിഡന്റ് പറയുന്നത് അടുത്ത ജനറൽബോഡി തായ്‌ലൻഡിൽ ആണെന്നും നാല് ദിവസം നമ്മൾ അവിടെ അടിച്ചുപൊളിക്കുമെന്നുമാണ്. തങ്ങൾക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ, ഇതൊന്നും പറയാതെ തായ് ലൻഡിൽ ജനറൽ ബോഡി യോ​ഗം അടിച്ചുപൊളിക്കുമെന്നാണ് അവർ പറയുന്നത്. 1500 രൂപ വീതം പെൻഷൻ കൂട്ടിത്തരുമെന്നും അതിനൊരു സ്പോൺസർ ഉണ്ടെന്നുമാണ് ശ്വേത മേനോൻ പറഞ്ഞത്. അമ്മയുടെ ഫണ്ടിൽ നിന്നും ഈ തുക എടുക്കില്ലെന്നും പറഞ്ഞു,'' ഉഷ ഹസീന പറഞ്ഞു.

"ഭരണസമിതി പൂർണ പരാജയമാണ്. ഒരു സംഘടനയിലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അമ്മയിൽ നടന്നത്. പുതിയ ഭരണസമിതിക്ക് പ്രവർത്തിക്കാൻ എല്ലാ പിന്തുണയും അംഗങ്ങൾ നൽകിയിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങൾക്കു മുന്നിൽ ശ്വേതാ മേനോൻ 'ആരുടെയും പാവയാകാനില്ല' എന്നാണ് പറഞ്ഞത്. അങ്ങനെ പ്രവർത്തിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല,'' ഉഷ ഹസീന പറഞ്ഞു.

പത്ത് മാസമായി അക്കൗണ്ട് റിപ്പോർട്ട് അവതരിപ്പിച്ചിട്ടില്ലെന്ന് ഉഷ ആരോപിച്ചു. "ജനറൽ ബോഡി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അക്കൗണ്ട് റിപ്പോർട്ട് നൽകുന്നത്. അവിടെ വിതരണം ചെയ്ത പ്രിന്റ് ചെയ്ത കണക്കും വേദിയിൽ വായിച്ച കണക്കും തമ്മിൽ പൊരുത്തമില്ല. പരസ്പരബന്ധമില്ലാത്ത കണക്കുകളും റിപ്പോർട്ടുകളുമാണ് അവതരിപ്പിച്ചത്," ഉഷ ഹസീന വിമർശിച്ചു.

വിവാദങ്ങൾക്കിടെ ഇന്ന് അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവരുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ, രാജിവെച്ച അമ്മ ഭരണസമിതിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. ടോം ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ നല്‍കിയ പരാതികളില്‍ തനിക്ക് പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അന്‍സിബ പറഞ്ഞു.

താരസംഘടനയില്‍ ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ നല്‍കിയ പരാതികളില്‍ തനിക്ക് പൊലീസില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് അന്‍സിബ ഹസന്‍. നടിമാര്‍ കൊച്ചിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അന്‍സിബയുടെ തുറന്നുപറച്ചില്‍. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ തന്റെ പരാതിയെ തമാശയായി വ്യാഖ്യാനിച്ചെന്ന് അന്‍സിബ പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ തന്റെ പരാതിയെ തമാശയായി വ്യാഖ്യാനിച്ചെന്ന് അന്‍സിബ പറഞ്ഞു. താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന നിലയിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നിലപാട് എടുത്തത്. ഇത് അമ്മ സംഘടനക്കുള്ളിലേ പ്രശ്‌നമാണ്. അത് അവര്‍ അവിടെ തീര്‍പ്പാക്കിയതാണ്. അങ്ങനെ ഒരു പ്രശ്‌നം അമ്മ സംഘടനയില്‍ തീര്‍പ്പാക്കിട്ടില്ല. അത്തരം ഒരു സാഹചര്യത്തില്‍ കമ്മിഷണര്‍ക്ക് എങ്ങനെയാണു അങ്ങനെ പറയാന്‍ പറ്റുന്നത്. ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ജിഹാദിയെന്നും, ഒരു വ്യക്തിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം ആണെന്നും, ആ വ്യക്തിക്ക് പലരുമായി പല രീതിയിലുമുള്ള ബന്ധം ഉണ്ടെന്നും പറയുന്നതൊക്കെ തമാശയായിട്ട് എടുക്കാന്‍ എങ്ങനെ പറയാന്‍ സാധിക്കുമെന്നും ചോദിക്കുന്നു.

താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന നിലയിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നിലപാട് എടുത്തത്. ഇത് അമ്മ സംഘടനക്കുള്ളിലേ പ്രശ്‌നമാണ്. അത് അവര്‍ അവിടെ തീര്‍പ്പാക്കിയതാണ്. അങ്ങനെ ഒരു പ്രശ്‌നം അമ്മ സംഘടനയില്‍ തീര്‍പ്പാക്കിട്ടില്ല. അത്തരം ഒരു സാഹചര്യത്തില്‍ കമ്മിഷണര്‍ക്ക് എങ്ങനെയാണു അങ്ങനെ പറയാന്‍ പറ്റുന്നത്. ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ജിഹാദിയെന്നും, ഒരു വ്യക്തിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം ആണെന്നും, ആ വ്യക്തിക്ക് പലരുമായി പല രീതിയിലുമുള്ള ബന്ധം ഉണ്ടെന്നും പറയുന്നതൊക്കെ തമാശയായിട്ട് എടുക്കാന്‍ എങ്ങനെ പറയാന്‍ സാധിക്കും, കമ്മീഷണറുടെ നിലപാട് തനിക്ക് നല്ല വേദനയും സങ്കടവും ഉണ്ടാക്കിയെന്നും അൻസിബ പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനിലും വര്‍ഗീയവല്‍ക്കരണം ഉണ്ടോന്ന് പരിശോധിക്കണം. കേരളത്തില്‍ വര്‍ഗിയത ഉണ്ടാവാന്‍ പാടില്ലെന്നും അന്‍സിബ പറയുന്നു.

Actress Usha Haseena has levelled serious allegations against AMMA's leadership, questioning Adani's alleged involvement with the actors' association and claiming that Lakshmipriya told Ponnamma Babu that former president Swetha Menon had arranged funding from Adani. She made the remarks in an interview with an online channel.