Entertainment News

'ഒരു ഫൈറ്റിന് മാത്രം 1.3 കോടി'; ഗാട്ട ഗുസ്തിയിലെ ആ മാസ്സ് ഇന്റർവെൽ സീനിന്റെ രഹസ്യം പരസ്യമാക്കി വിഷ്ണു വിശാൽ

ആദ്യഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നയാവും രണ്ടാഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ് കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Entertainment Desk

ഗാട്ട ഗുസ്തി സിനിമയുടെ ആദ്യ ഭാഗത്തിലെ ഇന്റര്‍വെല്‍ സീനിനായി ചെലവഴിച്ച തുകയെക്കുറിച്ച് തുറന്നുപറഞ്ഞ് വിഷ്ണു വിശാല്‍. 1.3 കോടിയാണ് ആ ഫൈറ്റിനായി ചെലവായതെന്ന് താരം പറഞ്ഞു. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവ് ഒരുക്കിയ സിനിമയാണ് ഗാട്ട ഗുസ്തി. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്.

'ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച ഒരു സീന്‍ ആണ് ഗാട്ട ഗുസ്തിയിലെ ഇന്റര്‍വെല്‍ ഫൈറ്റ് സീക്വന്‍സ്. 1.3 കോടിയാണ് ആ ഫൈറ്റിനായി ചെലവായത്. കാരണം ഞങ്ങള്‍ അത്രയ്ക്കും കോണ്‍ഫിഡന്റ് ആയിരുന്നു. എന്റെ സിനിമയില്‍ ഇത്രയും വലിയ സെറ്റോ എന്നോര്‍ത്ത് ഞാന്‍ സന്തോഷപ്പെട്ടു. എന്നാല്‍ ഇങ്ങനെ ഒരു ഫൈറ്റ് കിട്ടിയില്ലല്ലോ എന്നും ഓര്‍ത്തു', വിഷ്ണു വിശാല്‍ പറഞ്ഞു. നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ ഫൈറ്റില്‍ വില്ലന്മാരെ ഇടിച്ചിടുന്നത്.

വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും ഗാട്ട ഗുസ്തിയുടെ രണ്ടാം ഭാഗത്തിലുണ്ടാകുകയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആദ്യഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നയാവും രണ്ടാഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ് കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. രമ്യ കൃഷ്ണന്‍, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെത്തിയ പുതിയ താരങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്‍ര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷോണ്‍ റോള്‍ഡന്‍ ആണ് സംഗീതം. ഛായാഗ്രാഹണം കെ എം ഭാസ്‌കരന്‍ ചിത്രം ജൂലൈ മൂന്നിന് തിയേറ്ററുകളില്‍ എത്തും.

Actor and producer Vishnu Vishal has revealed that the interval fight sequence in the first part of Gatta Kusthi cost a massive 1.3 crore to film. He said it was the most expensive sequence in the movie and that the team was extremely confident about its impact on audiences.