Entertainment News

പോൺ കാണുന്നത് ആഗോള താപനത്തിന് കാരണമാകുമെന്ന് സീരിയൽ നടൻ, വിവാദം: കാര്യമുണ്ടെന്ന് ശാസ്ത്രം

ലോകത്തിലെ ആക ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനവും വിവിധ തരത്തിലുള്ള വീഡിയോ കാണാനാണ് ഉപയോഗിക്കുക, ഇതിൽ ഏകദേശം 27 ശതമാനത്തോളം അശ്ലീല വീഡിയോ സ്ട്രീമിംഗാണ്

Entertainment Desk

പോൺ കാണുന്നത് ആഗോള താപനത്തിന് കാരണമാകുമെന്ന, ഹിന്ദി സീരിയൽ നടൻ അഭിനവ് ശുക്ലയുടെ പരാമർശം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കാലാവസ്ഥാ വ്യതിയാനത്തിന്റെ

കാരണങ്ങൾ പറയുന്നതിനിടെയാണ് അഭിനവ് പോൺ വീഡിയോസിന്റെ കാര്യവും എടുത്തിട്ടത്. നടി റുബീന തിലക്, ഹിനാ ഖാൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ദി4പോവ് എന്ന പോഡ്കാസ്റ്റിലായിരുന്നു വിവാദപരാമർശം.

എന്നാൽ അഭിനവിന്റെ പരാമർശം ഇത്ര വിവാദമാക്കേണ്ടതില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നുവെച്ചാൽ അതിലൊരൽപം കാര്യമുണ്ടെന്ന് തന്നെ.

അഭിനവ് ശുക്ലയുടെ ആ പ്രസ്താവന കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും, ഇതിന് പിന്നിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുണ്ട്. എന്നാൽ, ഇത് അശ്ലീല ദൃശ്യങ്ങൾക്ക് മാത്രം ബാധകമായ ഒന്നല്ല, ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പൊതുവായി ഉണ്ടാക്കുന്ന കാർബൺ ഉദ്‌വമനവുമായി ബന്ധപ്പെട്ടതാണ്.

ഫ്രഞ്ച് തിങ്ക്-ടാങ്കായ ദി ഷിഫ്റ്റ് പ്രോജക്ട് 2019ൽ നടത്തിയ പഠനത്തിലെ വിവരങ്ങളായിരിക്കണം അഭിനവ് സൂചിപ്പിച്ചത്. ലോകത്തിലെ ആക ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനവും വിവിധ തരത്തിലുള്ള വീഡിയോ കാണാനാണ് ഉപയോഗിക്കുക. ഇതിൽ ഏകദേശം 27 ശതമാനത്തോളം അശ്ലീല വീഡിയോ സ്ട്രീമിംഗാണ്. ഇതുവഴി പ്രതിവർഷം ഏകദേശം 8-10 കോടി മെട്രിക് ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളപ്പെടുന്നു എന്നാണ് ഈ പഠനം കണക്കാക്കിയത് (ബെൽജിയം പോലുള്ള ഒരു രാജ്യം മുഴുവൻ പുറന്തള്ളുന്ന കാർബണിന് തുല്യമാണിത്)

വീഡിയോകൾ സൂക്ഷിക്കുന്ന ഭീമൻ ഡാറ്റാ സെന്ററുകൾ, ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ, ഫോണും കമ്പ്യൂട്ടറും തുടങ്ങിയ ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ആണ് ഇതിന് കാരണം.

യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ഓൺലൈൻ ഗെയിമിംഗ് എന്നിവ പോലെ തന്നെ ഉയർന്ന നിലവാരമുള്ള ഏത് വീഡിയോ സ്ട്രീം ചെയ്യുമ്പോഴും വൻതോതിൽ വൈദ്യുതി ആവശ്യമാണ്.

അടുത്തകാലത്തായി ഇന്റർനെറ്റ് ഡാറ്റാ സെന്ററുകൾ കൂടുതൽ ഊർജ്ജക്ഷമതയുള്ളതായി മാറിയതിനാൽ, സ്ട്രീമിംഗ് മൂലമുണ്ടാകുന്ന കാർബൺ അളവ് മുൻപത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.

ലോകത്തിലെ ആകെ കാർബൺ പുറന്തള്ളലിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പങ്ക് 3-4% മാത്രമാണ്. ഫാക്ടറികൾ, വാഹനങ്ങൾ, ഗതാഗതം എന്നിവയാണ് ആഗോളതാപനത്തിന് പ്രധാന കാരണം.

ഇന്റർനെറ്റിലെ ഡിജിറ്റൽ ഉപഭോഗം പരിസ്ഥിതിയെ ബാധിക്കുന്നു എന്ന ആശയം ശരിയാണ്. എന്നാൽ ഇത് അശ്ലീല വീഡിയോകൾക്ക് മാത്രം പ്രത്യേകമായുള്ള ഒന്നല്ല — ഓൺലൈനിൽ ഉയർന്ന വ്യക്തതയുള്ള ഏത് വീഡിയോ കാണുന്നതും ആഗോള ഊർജ്ജ ഉപഭോഗത്തെയും കാർബൺ പുറന്തള്ളലിനെയും സ്വാധീനിക്കുന്നുണ്ട്.

നേരത്തേ, പേട്രിയാർക്കി അല്ലെങ്കില്‍ പുരുഷാധിപത്യമാണ് ആഗോളതാപനത്തിന് പ്രധാന കാരണമെന്ന ബോളിവുഡ് നടി ദിയ മിർസയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഇതിനെ ചൊല്ലിയുള്ള ചർച്ചയ്ക്കിടയിലാണ് അഭിനവ് പോൺ വീഡിയോകളും കാലാവസ്ഥാ വ്യതിയാനവും ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത്. പോൺ വീഡിയോ കാണുന്നത് വളരെ അപകടകരമാണെന്നും അത് ജീവിത യാഥാർത്ഥ്യങ്ങളെ മാറ്റിമറയ്ക്കുന്നുവെന്നും അഭിനവ് കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം സോഫ്റ്റ് പോൺ തരത്തിലുള്ള വെബ് സീരീസുകളിൽ അഭിനയിക്കുന്ന അഭിനവ് ഇത്തരമൊരു പരാമർശനം രേഖപ്പെടുത്തേണ്ടതില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകളുടെ പ്രതികരണം. അഭിനവ് കൂടുതൽ കൂൾ ആകാൻ ശ്രമിക്കേണ്ടതില്ല എന്നും വിമർശനമുണ്ട്.

Abhinav Shukla, a Hindi television actor, has sparked debate on social media after claiming that watching pornography contributes to global warming.

He made the remark while discussing the causes of climate change during The 4Pov podcast, hosted by actors Rubina Dilaik and Hina Khan, where he cited porn videos as one of the contributing factors. However, scientists say the statement should not be dismissed outright, as there is a degree of scientific basis behind it.

While Abhinav Shukla's claim may sound surprising, it is rooted in studies examining the environmental impact of digital technologies. The issue, however, is not specific to pornographic content. Rather, it relates to the carbon emissions generated by online video streaming in general.