എംടിവി വീഡിയോ മ്യൂസിക് അവാർഡ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ താരമായി ടെയ്‌ലർ സ്വിഫ്റ്റ്. ഞായറാഴ്ച നടന്ന ചടങ്ങിൽ ‘ദ ഫേറ്റ് ഓഫ് ഒഫീലിയ’ എന്ന ഗാനത്തിന് വീഡിയോ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയതോടെ സ്വിഫ്റ്റിന്റെ വിഎംഎ പുരസ്കാരങ്ങളുടെ എണ്ണം 32 ആയി. ഇതോടെ 30 പുരസ്കാരങ്ങളുമായി താരം ബിയോൺസെയെ മറികടന്നിരിക്കുകയാണ്.
‘ദ അൾട്ടിമേറ്റ് ഷോഗേൾ’ എന്ന് വിശേഷിപ്പിച്ച അന്തരിച്ച ഡോളി പാർട്ടണിന് പുരസ്കാരം സമർപ്പിച്ചായിരുന്നു സ്വിഫ്റ്റിന്റെ പ്രതികരണം. നേരത്തെ 30 വിഎംഎ പുരസ്കാരങ്ങളുമായി സ്വിഫ്റ്റും ബിയോൺസെയും ഒരുപോലെ റെക്കോർഡ് പങ്കിട്ടിരുന്നു.
വിഎംഎ ഷോയുടെ ചരിത്രത്തിലെ ആദ്യ ‘ആർട്ടിസ്റ്റ് ഡയറക്ടർ ഓണേഴ്സ്’ പുരസ്കാരവും സ്വിഫ്റ്റിന് ലഭിച്ചിരുന്നു. മ്യൂസിക് വീഡിയോയിലെ ദൃശ്യാവിഷ്‌കാര സാധ്യതകൾ വിപുലീകരിക്കുകയും കഥപറച്ചിലിന് പുതിയ മാനം നൽകുകയും ചെയ്തതിനാണ് ഈ പുരസ്കാരം. അന്തരിച്ച ഡോളി പാർട്ടണെ അനുസ്മരിച്ച സ്വിഫ്റ്റ്, അവർ എഴുതിയ ഓരോ ഗാനത്തിന്റെയും കഥപറച്ചിൽ അതിമനോഹരമാണെന്ന് പറഞ്ഞു. പാർട്ടന്റെ ഗാനങ്ങളെല്ലാം ജീവിതത്തിലെ ഏറ്റവും മികച്ച മ്യൂസിക് വീഡിയോ കാണുന്ന അനുഭവമാണ് തനിക്ക് തരുന്നതെന്നും സ്വിഫ്റ്റ് കൂട്ടിച്ചേർത്തു.
നടി ഡക്കോട്ട ജോൺസനാണ് ടെയ്‌ലർ സ്വിഫ്റ്റിന് പുരസ്കാരം സമ്മാനിച്ചത്. സ്വിഫ്റ്റിനെ “സങ്കീർണമായ വിശദാംശങ്ങൾ നിറഞ്ഞ വൈകാരിക ലോകങ്ങളുടെ ശിൽപി” എന്നാണ് ഡക്കോട്ട വിശേഷിപ്പിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ ഏകദേശം 60 മ്യൂസിക് വീഡിയോകളാണ് സ്വിഫ്റ്റ് ഒരുക്കിയത്. ഇതിൽ 18 വീഡിയോകളുടെയും രചനയും സംവിധാനവും സ്വിഫ്റ്റ് തന്നെയാണ് നിർവഹിച്ചത്. മ്യൂസിക് വീഡിയോകൾ എഴുതാനും സംവിധാനം ചെയ്യാനും തനിക്ക് ഏറെ ഇഷ്ടമാണെന്നും, ആരാധകരുടെ പിന്തുണയാണ് അതിന് പിന്നിലെന്നും സ്വിഫ്റ്റ് പറഞ്ഞു.
വെള്ളിയാഴ്ച അർധരാത്രി പുറത്തിറങ്ങിയ ‘പേഷ്യന്റ് സീറോ’ 2026ൽ ഒരു വനിതാ ഗായികയുടെ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ഗാനമെന്ന റെക്കോർഡ് സ്വന്തമാക്കി. ‘എൻകോർ’ പതിപ്പിന്റെ റിലീസോടെ 2026ൽ ഒരു ദിവസം ഏറ്റവും കൂടുതൽ സ്ട്രീമുകൾ നേടിയ വനിതാ കലാകാരിയെന്ന നേട്ടവും സ്വിഫ്റ്റിന് ലഭിച്ചു.
പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ‘പേഷ്യന്റ് സീറോ’യുടെ മ്യൂസിക് വീഡിയോ ടെയ്‌ലർ സ്വിഫ്റ്റ് വേദിയിൽ അവതരിപ്പിച്ചത്. സ്വിഫ്റ്റ് സംവിധാനം ചെയ്ത വീഡിയോയിൽ ഡക്കോട്ട ജോൺസനും ഓസ്കർ നാമനിർദേശിത താരം കോളിൻ ഫാരലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓസ്കർ ജേതാവ് ഇമ്മാനുവൽ ലുബെസ്‌കിയാണ് വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചത്.
Taylor Swift made MTV Video Music Awards history by becoming the most-awarded artist, taking her total to 32 Moon Person trophies. She surpassed Beyoncé after winning Video of the Year for “The Fate of Ophelia.” Swift also received the inaugural Artist Director Honors and premiered her new “Patient Zero” music video.