Prabhas and Riddhi Kumar Image Credits: The Raja Saab Movie
Madism Entertainments

പ്രഭാസിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു! എന്നെ ഞാനാക്കിയത് അദ്ദേഹമാണ്; റിദ്ധി കുമാർ

പ്രഭാസ് നൽകിയ സാരി, ഈ ദിവസം ഉപയോഗിക്കാൻ വേണ്ടിമാത്രം മൂന്നുവർഷത്തോളം സൂക്ഷിച്ച് റിദ്ധി കുമാർ

Entertainment Desk

റിബൽ സ്റ്റാർ പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ദി രാജസാബ്' സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ ചിത്രത്തിലെ നടി റിദ്ധി കുമാർ പ്രഭാസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. 'ആദ്യമായി പ്രഭാസിന് വളരെയധികം നന്ദി പറയുന്നു, ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് നിങ്ങൾ കാരണമാണെന്നും നിങ്ങളാണ് ഈ ചിത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്തത് എന്നും റിദ്ധി നന്ദി പ്രകടനം നടത്തി. നിങ്ങൾ നൽകിയ സാരിയാണ് താൻ അണിഞ്ഞിരിക്കുന്നത്, ഈ ദിവസം ഉപയോഗിക്കാൻ വേണ്ടിമാത്രം അത് മൂന്നുവർഷത്തോളം സൂക്ഷിച്ചു വെച്ചതായും ,താങ്കളെ എന്റെ ജീവിതത്തിൽ ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും റിദ്ധി കൂട്ടിച്ചേർത്തു.

റിദ്ധിയുടെ വാക്കുകൾ വൈറലായതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം പ്രകടിപ്പിച്ച് പ്രഭാസിന്റെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. പ്രഭാസിനെ ജീവിതത്തിൽ കിട്ടിയതിൽ കടപ്പെട്ടിരിക്കുന്നുവെന്ന് നടിയുടെ വാക്കുകളിൽ നിന്നുമാണ് ആരാധകർക്ക് സംശയം ഉണർന്നത്. 2022-ൽ പുറത്തിറങ്ങിയ 'രാധേ ശ്യാം' എന്ന ചിത്രത്തിലായിരുന്നു പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

ഹൊറർ കോമഡി ഴോണറിൽ മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി രാജസാബ്'. വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തുന്നത്. റിദ്ധി കുമാറും മാളവിക മോഹനും നിധി അഗർവാളുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English Summary: Actress Riddhi Kumar’s emotional words praising Prabhas at 'The Raja Saab' pre-release event have gone viral.