മോഹൻലാലിനെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത സിനിമയാണ് 'ദേവാസുരം'. മോഹൻലാലിന്റെ താരപരിവേഷത്തിൽ ഇന്നും ആരാധകർ ആഘോഷിക്കുന്ന ചിത്രം. മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രമായി മോഹൻലാൽ തിളങ്ങിയപ്പോൾ അത് ആരാധകർക്കൊരു വിരുന്നായി. ആ കഥാപാത്രത്തിലേക്ക് മറ്റൊരു നടനെ ഇന്ന് ആലോചിക്കാൻ സാധിക്കുമോ?
യഥാർഥത്തിൽ ദേവാസുരത്തിനു പിന്നിൽ അധികം ആർക്കും അറിയാത്ത രസകരമായൊരു കഥയുണ്ട്. മമ്മൂട്ടിയായിരുന്ന ദേവാസുരത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട നടൻ. തിരക്കഥ രഞ്ജിത്തിന്റേത് തന്നെയായിരുന്നെങ്കിലും സംവിധായകൻ ഐ.വി ശശിയായിരുന്നില്ല. മറിച്ച് ഹരിദാസ് ആയിരുന്നു. താൻ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ദേവാസുരമെന്ന് മുൻപ് ഒരു അഭിമുഖത്തിൽ ഹരിദാസ് തന്നെയാണ് വെളിപ്പെടുത്തിയത്.
രഞ്ജിത്തിന്റെ കഥ കേട്ടശേഷം മമ്മൂട്ടിയെ കാണാൻ ഹരിദാസ് മദ്രാസിൽ പോയിരുന്നു. രഞ്ജിത്തും ഹരിദാസും കൂടി മദ്രാസിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് കഥ പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിക്കു മറ്റു ചില സിനിമകളുടെ തിരക്കായിരുന്നു. പല കാരണങ്ങളാൻ അപ്പോൾ ആ പ്രൊജക്ട് നടന്നില്ല.
പിന്നീട് നടൻ മുരളിയെ വെച്ച് ഈ സിനിമ ചെയ്യാമെന്ന പദ്ധതിയിട്ടു. സിനിമയ്ക്കായി ലൊക്കേഷനുകൾ കണ്ടെത്തിയതൊക്കെ താനായിരുന്നുവെന്ന് ഈ അഭിമുഖത്തിൽ ഹരിദാസ് പറയുന്നുണ്ട്. മുരളിയെ വെച്ച് ആലോചിച്ചെങ്കിലും അതും നടന്നില്ല.
അതിനും ശേഷമാണ് രഞ്ജിത്ത് മോഹൻലാലിനെ നായകനാക്കി ദേവാസുരം ചെയ്യാമെന്ന് പറയുന്നത്. അപ്പോൾ താൻ വേറെ സിനിമകളുടെ തിരക്കിലായിരുന്നെന്നും അങ്ങനെയാണ് സംവിധായകനായി ഐ.വി ശശി എത്തിയതെന്നും ഹരിദാസ് പറഞ്ഞു. ഐ.വി ശശിയുടെ ദേവാസുരം ഷൂട്ടിങ് നടക്കുന്ന സമയത്ത് ആ ലൊക്കേഷനിലൊക്കെ താൻ പലവട്ടം പോയിട്ടുണ്ടെന്നും ഹരിദാസ് പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം അതിനുശേഷം ഹരിദാസ് സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ദേവാസുരം ഒഴിവാക്കിയെന്ന് പിന്നീട് ഒരിക്കലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവാസുരം 100 ദിവസത്തിലേറെ തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയാണ്. പിന്നീട് 2001 ൽ അതിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എത്തി. രഞ്ജിത്താണ് രാവണപ്രഭു സംവിധാനം ചെയ്തത്. ഈ ചിത്രവും വൻ വിജയമായിരുന്നു.
Devasuram, directed by I.V. Sasi with a screenplay by Ranjith and starring Mohanlal, remains one of the most celebrated classics in Malayalam cinema. Mohanlal's portrayal of Mangalassery Neelakandan (the iconic central character) is widely regarded as one of the defining performances of his career, making it difficult for audiences to imagine any other actor in the role. The character continues to be celebrated decades after the film's release, underscoring the movie's enduring legacy in Malayalam cinema.