മലയാളി താരങ്ങൾ തമിഴ് സിനിമയിലേക്ക് എത്തുന്നത് പുതിയ കാര്യമല്ല. പക്ഷേ ഇന്ന് അത് വെറും അഭിനയാവസരങ്ങൾക്കപ്പുറം ഒരു വലിയ സിനിമാ-മാർക്കറ്റിങ് സാധ്യതയായി മാറുന്നുണ്ടോ? ‘ജയിലർ 2’ ലെ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ തുടങ്ങിയവരിൽ നിന്ന് ‘വിക്രം’, ‘കൂലി’, ‘ജനനായകൻ’ തുടങ്ങി തമിഴ് സിനിമയിലെ മലയാളി സാന്നിധ്യത്തിലേക്ക് അഭിനേതാക്കളും ടെക്നീഷ്യന്മാരും ഭാഷയുടെ അതിരുകൾ കടക്കുമ്പോൾ രൂപപ്പെടുന്ന പുതിയ സിനിമാ സംസ്കാരത്തെക്കുറിച്ചാണ് ഈ വീഡിയോ.