Environment

കനത്ത മഴയും കത്തുന്ന വെയിലും പ്രശ്നമല്ല; ഏത് കാലാവസ്ഥയേയും അതിജീവിക്കുന്ന ഇന്ത്യയിലെ നെല്ലിനങ്ങൾ

ഇന്ത്യയുടെ ദുഷ്‌കരമായ ഭൂപ്രകൃതിയില്‍ അവയുടെ മാറ്റങ്ങള്‍ക്കൊപ്പം പരിണമിച്ച ചില വിളകള്‍, വിത്തിനങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്

Madism Desk

കാലവസ്ഥയാണ് ഇന്ന് ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. കടുത്ത വരള്‍ച്ച, അല്ലെങ്കില്‍ കനത്ത മഴ. മഴകുറഞ്ഞാല്‍ വരള്‍ച്ചയുണ്ടായാല്‍ കാര്‍ഷിക വിളകള്‍ളെ സാരമായി ബാധിക്കും. ചെറിയ സമയത്തിനുള്ളില്‍ പെയ്തിറങ്ങുന്ന വലിയ മഴയാണ് ഇപ്പോഴത്തെ മറ്റൊരു കാലാവസ്ഥാ പ്രശ്‌നം. ശക്തമായ മഴ പെയ്യുകയും വിള നിലങ്ങള്‍ ദീര്‍ഘ സമയം വെള്ളത്തില്‍ മുങ്ങിപ്പോകുന്നതും കാര്‍ഷകരെ ബാധിക്കുന്ന വിഷയമാണ്. വയലുകള്‍ വെള്ളം മൂടിക്കിടക്കുന്നത് മൂലം വിളകളുടെ വേരില്‍ ഓക്‌സിജന്‍ എത്തുന്നത് തടയുന്ന നിലയുണ്ടാകുന്നു. മണ്ണിന്റെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെടുന്നതാണ് മറ്റൊരു വെല്ലുവിളി. ഇതു മൂലം വിളകള്‍ നശിക്കുകയോ ഉണങ്ങിപ്പോകുകയോ ചെയ്യുന്നു.

ഇത്തരം വെല്ലുവിളികെ നേരിടാന്‍ തലമുറകളായി തന്നെ കര്‍ഷകര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രത്യേക മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയുമായി പൊരുത്തപ്പെടുന്ന നെല്ല്, തിന, പയര്‍വര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ പ്രാദേശികമായി കര്‍ഷകര്‍ സംരക്ഷിക്കുയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാല വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന നെല്ലിനങ്ങള്‍ മുതല്‍ വെള്ളക്കെട്ടുള്ള ഭൂപ്രകൃതിയില്‍ പരമ്പരാഗതമായി വളര്‍ത്തുന്ന വിളകള്‍ വരെ, കാലാവസ്ഥാ വെല്ലുവിളി നേരിടുന്ന ഭാവി കാലത്തേക്ക് മുതല്‍ക്കൂട്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ ദുഷ്‌കരമായ ഭൂപ്രകൃതിയില്‍ അവയുടെ മാറ്റങ്ങള്‍ക്കൊപ്പം പരിണമിച്ച ചില വിളകള്‍, വിത്തിനങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്. അതില്‍ മഴയെ ചെറുക്കാന്‍ കഴിയുന്ന അഞ്ച് തദ്ദേശീയ നെല്ലിനങ്ങളെ പരിചയപ്പെടാം.

1. കജേജയ കര്‍ണാടക

തീരദേശ കര്‍ണാടകയില്‍, ദിവസങ്ങളോളം വെള്ളപ്പൊക്കത്തില്‍ തുടരാന്‍ കഴിയുന്ന ഭൂപ്രകൃതികളില്‍ കൃഷി ചെയ്യുന്ന നെല്ലിനമാണ് കജേജയ. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും ചില ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന തദ്ദേശീയ നെല്ലിനമായ കജേജയ ഒരു ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് ഐസിഎആര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍, നീണ്ടുനില്‍ക്കുന്ന വെള്ളപ്പൊക്കം ഇപ്പോഴും വിളവിനെ ബാധിച്ചേക്കാം.

വെള്ളപ്പൊക്കം വിളയെ ബാധിക്കാതിരിക്കുന്നതല്ല, മറിച്ച് വിളകള്‍ക്ക് ഗുരുതരമായി കേടുപാടുകള്‍ വരുത്തുന്ന സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ഈ ഇനത്തിന്റെ പ്രത്യേകത.

2. രാജ്‌ഭോഗ് - മഹാരാഷ്ട്ര

കനത്തെ മഴയിലും നശിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നവയാണ് മഹാരാഷ്ട്രയിലെ പരമ്പരാഗത നെല്ല് ഇനമായ രാജ്‌ഭോഗ്.

3. ഡീപ് വാട്ടര്‍ റൈസ് - കിഴക്കന്‍ ഇന്ത്യ

കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള ഭാഗങ്ങളില്‍, ചില പരമ്പരാഗത നെല്ല് ഇനങ്ങള്‍ മഴക്കാലത്ത് വെള്ളകക്കെട്ടിനെ കാര്യക്ഷമായി അതിജീവിച്ചവയാണ്. വെള്ളക്കെട്ടില്‍ മുങ്ങി ചീഞ്ഞു പോകാതെ നെല്ലിന് തണ്ട് നീട്ടിക്കൊണ്ട് ഇലകള്‍ ജലോപരിതലത്തിന് മുകളില്‍ എത്തിക്കാന്‍ കഴിവുള്ളവയാണ് ഈ വിത്തിനങ്ങള്‍.

4. ഹങ്ശേശ്വരി & സരസ്വതി റൈസ് ഒഡീഷ

ഒഡീഷയില്‍, ഗവേഷകര്‍ വികസിപ്പിച്ച് ഏടുത്തതാണ് ഈ വിത്തിനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ മാനേജ്മെന്റ് ആഴക്കടല്‍ നെല്ല്, മത്സ്യം, ജലവിളകള്‍, വെള്ളപ്പൊക്കാനന്തര പച്ചക്കറി കൃഷി എന്നിവ സംയോജിപ്പിക്കുന്ന ഒരു കൃഷി സമ്പ്രദായം തന്നെ വികസിപ്പിച്ചെടുക്കുകയാണ് ഉണ്ടായത്. വെള്ളപ്പൊക്ക സമയത്ത്, കര്‍ഷകര്‍ ഹങ്ശേശ്വരി, സരസ്വതി തുടങ്ങിയ നെല്ല് ഇനങ്ങള്‍ വളര്‍ത്തുന്നു. ഇക്കാലയളവില്‍ മീനും വളര്‍ത്തുന്നു. വെള്ളം ഇറങ്ങിയതിനുശേഷം പച്ചക്കറികളും മറ്റ് വിളകളും കൃഷി ചെയ്യുന്നു.

പുരി ജില്ലയിലെ ഏകദേശം 150 കര്‍ഷകര്‍ ഈ കൃഷി രീതി പ്രകാരം കൃഷി ചെയ്യുന്നുണ്ട്. മുമ്പ് ഉല്‍പാദനക്ഷമമല്ലെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു ആവാസവ്യവസ്ഥയില്‍ ഹെക്ടറിന് 80,000 മുതല്‍ 90,000 രൂപ വരെ വരുമാനം ഉണ്ടാക്കുന്നതായും ഐസിഎആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ, വിള വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിന് അപ്പുറത്ത് കൃഷിയിടം വെള്ളക്കെട്ടിന് അനുരിച്ച് മാറ്റുകയാണ് ചെയ്യുന്നത്. അതിനെ ചുറ്റിപ്പറ്റിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

5. കുട്ടനാട് മോഡല്‍ - കേരളം

സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് പ്രദേശത്തെ കൃഷിയിടങ്ങളില്‍ ഭൂരിഭാഗവും വെള്ളക്കെട്ട്, വെള്ളപ്പൊക്കം, മണ്ണിന്റെ അസിഡിറ്റി, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ അഭിമുഖീകരിക്കുന്നവയാണ്. ഇവിടത്തെ അസാധാരണമായ ഈ ഭൂപ്രകൃതിക്ക് അനുയോജ്യമായ പ്രത്യേക കാര്‍ഷിക രീതികള്‍ ആഗോളതലത്തില്‍ കാര്‍ഷിക പൈതൃക സമ്പ്രദായമായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. കൃഷിയിടങ്ങളില്‍ നിന്ന് വെള്ളം അകറ്റി നിര്‍ത്താതെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ പഠിക്കുക എന്നാതാണ് കുട്ടനാട്ടിലെ രീതി.

Despite the severe climate challenges caused by droughts and heavy rainfall faced by farmers in India, indigenous rice varieties preserved through generations continue to thrive with remarkable resilience. Karnataka’s Kajjeya, Maharashtra’s Rajbhog, Deep Water Rice varieties of eastern India, Odisha’s Hangseswari and Saraswati, and Kerala’s Kuttanad model are emerging as examples of how rice cultivation can withstand floods and waterlogging.