ഒരാഴ്ചയായി കേരളത്തില്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നതും മേഘങ്ങളുടെ കുറവുമാണ് സംസ്ഥാനത്തെ കൊടും ചൂടിന് കാരണം. ദിവസങ്ങളായി തുടരുന്ന വന്‍ ചൂട് ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. ചൂടിന് ഒപ്പം മിക്ക ജില്ലകളിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക ചൊവ്വാഴ്ച 7 പിന്നിട്ടിരുന്നു.
സംസ്ഥാനത്ത് മണ്‍സൂണ്‍ 23 ശതമാനം കുറവാണെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലെ കണക്കും ഈ കുറവ് വ്യക്തമാക്കുന്നത്. 5 മില്ലിമീറ്റര്‍ മഴ മാത്രമാണ് സെപ്തംബറിലെ ആദ്യ ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ചത്. സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ 7 ശതമാനം മാത്രമാണിത്. ഇതും കേരളത്തിലെ ചൂട് ഉയരാന്‍ കാരണമായിട്ടുണ്ട്.
നിലവില്‍ കേരളത്തിന് മുകളിലാണ് സൂര്യന്റെ സഞ്ചാര പാത. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ആകാശം മേഘാവൃതമാവുന്നത് കൊണ്ടാണ് മുന്‍ കാലങ്ങളില്‍ ഈ കാലത്ത് കേരളത്തില്‍ ചൂട് ഇത്രത്തോളം അനുഭവപ്പെടാതിരുന്നിരുന്നത്. മണ്‍സൂണ്‍ ദുര്‍ബലമാവുകയും മേഘ രൂപീകരണം കുറയുകയും ചെയ്തതിനാല്‍ ആണ് ഇത്തവണ ചൂട് വര്‍ധിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരും മാസങ്ങളില്‍ താപനില സാധാരണ നിലയിലേക്കു മടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇത്തവണ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പതിവിലും ഉയര്‍ന്ന താപനില അനുഭവപ്പെട്ടേക്കുമെന്നും വിലയിരുത്തലുണ്ട്. തുലാവര്‍ഷം വൈകുമെങ്കിലും സാധാരണ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു.
കനത്ത ചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വര്‍ധിച്ചതോയെ നിയന്ത്രണങ്ങളും തുടരുകയാണ്. വൈദ്യുതിയുടെ ആവശ്യകത മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നുതും ലഭ്യതക്കുറവും നിയന്ത്രണത്തിന് കാരണമായെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നല്‍കുന്ന വിശദീകരണം. ജനങ്ങളുടെ മേല്‍ അമിത ചാര്‍ജ് ഈടാക്കാതെ എല്ലാ മാര്‍ഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കുകയാണ്. നിയന്ത്രണം കൃത്യമായി അറിയിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala is experiencing extreme heat due to a weak southwest monsoon and a lack of cloud cover. The state recorded a 23% overall rainfall deficit, receiving only 5mm of rain in the first week of September (just 7% of the normal average). Temperatures are expected to rise by 3 to 4 degrees Celsius above normal, accompanied by a dangerously high UV index (exceeding 7) in several districts. The unprecedented heat has caused a surge in electricity demand, leading to power restrictions that the government aims to resolve by the 15th of the month.