Explainer

ആക്രമണം ജബൽ അലിയിലേക്കും: ഗുരുതരമായ സുരക്ഷാ വീഴ്ച, ആശങ്കയിൽ ലോകം

ഇന്ധന സംഭരണം, ലോജിസ്റ്റിക്സ്, കൈമാറ്റ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്

Madism Desk

ഇന്ന് പുലർച്ചെയാണ്, ദുബായ്‌യെ വിറപ്പിച്ച് ജബൽ അലി ഇൻഡസ്ട്രിയൽ സോണിൽ വലിയ സ്ഫോടനങ്ങളുണ്ടാകുന്നത്. സോണിലും തുറമുഖത്തും വ്യാപാരകേന്ദ്രങ്ങളിലുമായി ഏഴിലധികം സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ. യുഎഇയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദുബായ്‌യുടെ മർമസ്ഥാനത്ത് ഇത്തരമൊരു പ്രഹരമേറ്റതിൽ പകച്ചിരിക്കുകയാണ് ലോകം.

ദുബായ്‌യിലെ തന്ത്രപ്രധാന വ്യാപാര വ്യവസായ മേഖലയാണ് ജബൽ അലി. ദുബായ് നഗരമധ്യത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്കുപടിഞ്ഞാറായി അബുദാബി അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. മേഖലയിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നും ജബൽ അലി ഫ്രീ സോണും ഉൾക്കൊള്ളുന്ന, തന്ത്രപ്രധാനമായ ഒരു ലോജിസ്റ്റിക്സ് വ്യാപാര കേന്ദ്രം. നിലവിലെ ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷങ്ങളിൽ, ഗൾഫ് മേഖലയിലെ വ്യാപാര ഇടനാഴികൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കപ്പെട്ടു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജബൽ അലിയിൽ സ്ഫോടനമുണ്ടായിരിക്കുന്നത്.

20 മിനിറ്റിനിടെ ഏഴിലധികം സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ. സ്ഫോടനങ്ങളുടെ ശക്തിയിൽ സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. കനത്ത പുകച്ചുരുളുകൾക്കിടയിൽ പ്രദേശം കാണുക പോലും സാധ്യമായിരുന്നില്ല.

വെയർ ഹൌസിലുണ്ടായ ഒരു തീപിടിത്തമായാണ് അധികൃതർ ഈ സ്ഫോടനങ്ങളെ വിശേഷിപ്പിക്കുന്നതെങ്കിലും, യെമനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ സൂചിപ്പിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സംഭവത്തെ വ്യാഖ്യാനിക്കുന്നത്. പ്രധാനമായും ഇന്ധന സംഭരണം, ലോജിസ്റ്റിക്സ്, കൈമാറ്റ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. എളുപ്പത്തിൽ തീപിടിക്കുന്ന പദാർത്ഥങ്ങളുടെ സാന്നിധ്യമായിരിക്കാം തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. തീ നിയന്ത്രണവിധേയമാക്കാൻ എമർജൻസി സർവീസുകളെ വേഗത്തിൽ തന്നെ സംഭവസ്ഥലത്ത് വിന്യസിക്കുകയും ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തിരുന്നു.

അപകടത്തിന്റെ ആളപായ കണക്കുകൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച വിശദമായ വിലയിരുത്തലുകൾക്കും യുഎഇ സിവിൽ ഡിഫൻസ് ഏജൻസികൾ തയ്യാറായിട്ടില്ല.

ജബൽ അലി എന്തുകൊണ്ട് തന്ത്രപ്രധാനമാകുന്നു?

ദുബായ്‌ക്കും അപ്പുറം കടക്കുന്ന പ്രധാന്യമാണ് വാണിജ്യ വ്യവസായ മേഖലയിൽ ജബൽ അലിക്കുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട, ലോജിസ്റ്റിക്സ്, സമുദ്ര ഗതാഗത വ്യാപാര കേന്ദ്രങ്ങളിലൊന്നായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ യുഎഇയുടെയും പേർഷ്യൻ ഗൾഫ് മേഖലയുടെയും വാണിജ്യപരമായ നട്ടെല്ലായാണ് ഇത് പരക്കെ കണക്കാക്കപ്പെടുന്നത്.

ഇതൊന്നും കൂടാതെ, യുഎസിന് പുറത്ത് യുഎസ് നേവി സ്ഥിരം സന്ദർശിക്കുന്ന വിദേശ തുറമുഖമാണ് ജബൽ അലി. എയർക്രാഫ്റ്റ് ക്യാരിയറുകൾ, അസോൾട്ട് ഷിപ്പുകൾ എന്നിവയുൾപ്പടെ, യു.എസ് നേവിയുടെ സുപ്രധാന നാവികസേനാ, യുദ്ധക്കപ്പലുകൾ ജബൽ അലിയിലെ സംവിധാനങ്ങൾ കാര്യമായി തന്നെ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഗൾഫ് മേഖലയിലെ സുപ്രധാന ലോജിസ്റ്റിക്സ് ഹബ്ബ് ആയി ജബൽ അലി അറിയപ്പെടുന്നതും.

ഒരു കെട്ടിട സമുച്ചയത്തിൽ തന്നെ, എയർ ബേസുകൾ, ലോജിസ്റ്റിക് സെന്റ‍‍‍റുകൾ, ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുൾപ്പെടുന്നതിനാൽ പ്രദേശത്തെ ഒരു സെൻസിറ്റീവ് ഏരിയ ആണിത്. ഈ സംവിധാനങ്ങളാണ് പശ്ചിമേഷ്യൻ സംഘർഷങ്ങൾ അധികവും ലക്ഷ്യമിടുന്നതും. അതുകൊണ്ടു തന്നെ ചെറിയ തീപിടിത്തമെന്ന് അധികൃതർ വിലയിരുത്തുന്ന സ്ഫോടനങ്ങൾ പോലും വലിയ ആശങ്കകൾക്ക് വഴിവയ്ക്കും.

It was in the early hours of today that a series of powerful explosions rocked Dubai's Jebel Ali Industrial Zone. Reports indicate that more than seven explosions occurred across the industrial zone, port facilities, and commercial areas. The world has been left stunned by an attack of this magnitude at the heart of Dubai, one of the UAE's most important economic hubs.

Jebel Ali is a strategically significant commercial and industrial district in Dubai, located about 35 kilometres southwest of the city centre near the Abu Dhabi border. It is home to one of the region's busiest ports and the Jebel Ali Free Zone, making it a critical logistics and trade hub.

The explosions come at a time when trade corridors across the Gulf region are being closely monitored amid ongoing tensions involving Iran, Israel, and the United States. Against this backdrop, the sudden blasts in Jebel Ali have raised serious concerns and drawn international attention.