Health

ഒരു ദിവസം അഞ്ചു കപ്പ് കാപ്പി വരെ സുരക്ഷിതം? മിതമായ ഉപയോഗം ഹൃദയാരോഗ്യം വർധിപ്പിക്കുന്നുവെന്ന് പഠനം

ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ ആരോഗ്യത്തെ ഹാനികരമായി ബാധിച്ചേക്കാം

Madism Desk

കാപ്പി പ്രേമികൾക്കു ആശ്വാസം നൽകുന്ന പുതിയ കണ്ടെത്തലുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. ആരോഗ്യമുള്ള മുതിർന്നവർ ഒരു ദിവസം 400 മില്ലി വരെ കഫീൻ കുടിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ദർ . കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇതിനു കഴിയും. എന്നാൽ എല്ലാ കഫീൻ പാനീയങ്ങളും ഒരേപോലെയല്ല, ഉയർന്ന അളവിൽ കഫീൻ അടങ്ങിയവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

കാപ്പി കുടിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ളവരെ ദോഷകരമായി ബാധിക്കുമെന്നതു തെറ്റായ ധാരണയാണെന്നാണ് പഠനം പറയുന്നത്. വാസ്തവത്തിൽ, ഹൃദയത്തിന്റെ മുകളിലെ അറകളായ ആട്രിയകൾ വേഗത്തിലും ക്രമരഹിതവുമായി മിടിക്കുന്നതാണ് ഇതിനു കാരണമെന്നും കാപ്പി കുടിക്കുന്നത് വീക്കം തടഞ്ഞു രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രക്തസമ്മർദ്ദത്തെ സ്വാധീനിക്കില്ല

പതിവായി കാപ്പി കുടിക്കുന്നത് ബിപി ഉയരാൻ കാരണമാവുന്നു എന്നത് തെറ്റായ ധാരണയാണെന്നു വിദഗ്ധർ. ബിപി ഉയരുന്നത് വളരെ കുറഞ്ഞ സമയത്തേക്കാണ്, അത് പെട്ടന്ന് തന്നെ സാധാരണ നിലയിലേക്ക് വരാം. അതിനാൽ കാപ്പി കുടിക്കുന്നത് ബിപിയിൽ ദീർഘകാലത്തേക്ക് മാറ്റം വരുത്താൻ കഴിയില്ല. ശാരീരിക വ്യായാമത്തിനോ കഠിനമായ ജോലികൾക്കു മുമ്പായോ കാപ്പി കുടിക്കുന്നത് ചിലപ്പോൾ ബിപിയിൽ മാറ്റം വരുത്തിയേക്കാം. എന്നാൽ ബിപിയിൽ ഉണ്ടാവുന്ന മാറ്റം വ്യക്തികൾക്കനുസരിച്ചു മാറാം. മിതമായ കാപ്പി ഉപയോഗം മിക്ക മുതിർന്നവരിലും ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നില്ല. പഞ്ചസാര, സിറപ്പുകൾ അല്ലെങ്കിൽ ക്രീം എന്നിവ ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ടൈപ്പ് 2 പ്രമേഹം എന്നിവയുൾപ്പെടെ നിരവധി അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

രക്തക്കുഴലുകളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള നൂറുകണക്കിന് പ്രകൃതിദത്ത സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റുകളിലൂടെയോ എനർജി ഡ്രിങ്കുകളിലൂടെയോ കഴിക്കുന്ന കഫീനേക്കാൾ കാപ്പി പലപ്പോഴും കൂടുതൽ ഗുണം ചെയ്യും. അതേസമയം ധാരാളം പഞ്ചസാര, ഫ്ലേവർഡ് സിറപ്പുകൾ, വിപ്പ് ക്രീം അല്ലെങ്കിൽ മധുരമുള്ള ക്രീമുകൾ എന്നിവ ചേർക്കുന്നത് കാപ്പിയുടെ ചില ആരോഗ്യ ഗുണങ്ങളെ ഇല്ലാതാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

A new scientific review by the American Heart Association (AHA) suggests that moderate consumption of black coffee may support heart health and is generally safe for most healthy adults. The review states that up to 400 mg of caffeine per day roughly four to five cups of black coffee is considered safe. Studies cited in the review link moderate coffee intake with a lower risk of heart disease, stroke, heart failure, and Type 2 diabetes. However, the benefits are mainly associated with plain black coffee, as excessive sugar, cream, or flavored syrups may reduce its health advantages. The review also warns that energy drinks and highly caffeinated beverages can increase blood pressure and the risk of irregular heart rhythms, particularly in younger people and those with underlying health conditions.