Interviews

ഓണം കളറാക്കി ആട്ടം!

Aravind Joshi S

മാഡിസം ഡിജിറ്റലിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ പാരമ്പര്യവും ആഘോഷവും ചുവടുകളായി മാറുന്ന ആട്ടം കലാസമിതിയുടെ മനോഹര പ്രകടനം കാണാം. കൂട്ടായ്മയുടെ ആവേശം നിറച്ച് ഓണാഘോഷത്തിന് മാറ്റുകൂട്ടുകയാണ് തൃശ്ശൂരിന്റെ സ്വന്തം ആട്ടം കലാസമിതി. കേരളത്തിന്റെ തനത് കലാപാരമ്പര്യങ്ങളെ പുതുതലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുമായി കാലങ്ങളായി സജീവമാണ് ഈ സംഘം. ഓണത്തിന്റെ നിറവും താളവും ചുവടുകളും ഒരുമിക്കുന്ന ആട്ടത്തിന്റെ പ്രത്യേക അഭിമുഖം മാഡിസം ഡിജിറ്റലിൽ.