സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന അർബുദങ്ങളിൽ പ്രധാനിയാണ് സ്തനാർബുദം. പുരുഷന്മാരിലും അപൂർവമായി ഈ രോഗം ഉണ്ടാകാം. സ്തനങ്ങളിലെ കോശങ്ങൾ അസാധാരണമായി വളരുകയും നിയന്ത്രണമില്ലാതെ പെരുകുകയും ചെയ്യുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സ്തനങ്ങളിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കാം. സാധാരണയായി ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് സ്തനത്തിലോ കക്ഷത്തിലോ പുതിയതായി മുഴയോ തടിപ്പോ അനുഭവപ്പെടുന്നത്. ഇത്തരം മുഴകൾക്ക് സാധാരണയായി വേദന ഉണ്ടാകണമെന്നില്ല. സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കണം. ഒരു സ്തനം മറ്റേതിനേക്കാൾ വലുതാകുകയോ വീർക്കുകയോ ചെയ്യുന്നത് രോഗത്തിന്റെ സൂചനയാകാം.
സ്തനത്തിലെ ചർമത്തിൽ ചുളിവുകളോ കുഴികളോ രൂപപ്പെടുന്നതും പ്രധാന ലക്ഷണമാണ്. ചിലപ്പോൾ ചർമം കട്ടിയുള്ളതും ചെറിയ കുഴികളുള്ളതുമായി കാണപ്പെടാം. ചർമത്തിൽ ചുവപ്പ്, വീക്കം, ചൂട്, കട്ടിയാകൽ എന്നിവയും ഉണ്ടാകാം. ചർമം പൊളിഞ്ഞതുപോലെ കാണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടതാണ്.
മുലക്കണ്ണിൽ ഉണ്ടാകുന്ന മാറ്റങ്ങളും അവഗണിക്കരുത്. മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞുപോകുക, അതിന്റെ ആകൃതിയിൽ മാറ്റം വരുക, ചുറ്റുമുള്ള ചർമത്തിൽ ചൊറിച്ചിൽ ഉണ്ടാകുക എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം. മുലക്കണ്ണിൽ നിന്ന് പാലല്ലാത്ത സ്രവം, പ്രത്യേകിച്ച് രക്തം കലർന്ന സ്രവം, പുറത്തുവരുന്നതും ശ്രദ്ധിക്കണം.
സ്തനത്തിലോ മുലക്കണ്ണിലോ തുടർച്ചയായ വേദനയും കക്ഷത്തിൽ വീക്കമോ മുഴയോ അനുഭവപ്പെടുന്നതും മറ്റ് ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം അർബുദം മൂലമാകണമെന്നില്ല. അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം. തുടക്കത്തിൽ ലക്ഷണങ്ങളില്ലാതെയും സ്തനാർബുദം ഉണ്ടാകാം എന്നതിനാൽ പ്രായത്തിനും അപകടസാധ്യതയ്ക്കും അനുസരിച്ചുള്ള പരിശോധന പ്രധാനമാണ്.
കക്ഷത്തിൽ മുഴകൾ കാണപ്പെടുന്നത് ചിലപ്പോൾ സ്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സൂചനയാകാം. സ്തനത്തിലെ കോശങ്ങൾ കക്ഷം വരെ നീളുന്നുണ്ട്. കൂടാതെ, സ്തനാർബുദം കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്കും പകരാൻ സാധ്യതയുണ്ട്.
ആരോഗ്യകരമായി ഭാരം നിലനിർത്തുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, പച്ചക്കറികൾ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയോടൊപ്പം സ്ത്രീകൾ പതിവായി മാമോഗ്രാം പരിശോധനയും നടത്തേണ്ടതുണ്ട്.
സ്തനാർബുദത്തെ ഫലപ്രദമായി നേരിടുന്നതിൽ നേരത്തെയുള്ള രോഗനിർണയത്തിന് വലിയ പ്രാധാന്യമുണ്ട്. സ്തനങ്ങളിലോ കക്ഷങ്ങളിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുത്. സംശയകരമായ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഡോക്ടറെ സമീപിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുക.
Breast cancer is one of the most common cancers affecting women, although it can also occur in men. Recognizing its early warning signs is important for timely diagnosis and treatment. Common symptoms include a lump or swelling in the breast or armpit, changes in breast size or shape, persistent breast pain, skin dimpling or redness, nipple inversion, and unusual nipple discharge, particularly blood-stained discharge. The skin around the breast or nipple may also become thick, irritated, or flaky. However, these symptoms do not always indicate cancer, and some people may not experience noticeable symptoms in the early stages. Regular breast awareness and screening, including mammograms as recommended by a healthcare professional, can help detect breast cancer early. Maintaining a healthy weight, following a balanced diet rich in vegetables and other nutritious foods, avoiding smoking, and limiting alcohol consumption may help reduce the risk. Women should seek medical advice if they notice any unusual changes in their breasts or armpits. Early detection and appropriate treatment can improve the chances of successful treatment and recovery.