കൊച്ചി: ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ഫെബ്രുവരി 14 പ്രണയദിനത്തിൽ, മൺമറഞ്ഞു പോയ പ്രിയ എഴുത്തുകാരും സാഹിത്യകാരൻമാരും പ്രണയത്തെ വർണ്ണിച്ചെഴുതിയ വരികൾ കടമെടുത്തായിരുന്നു ലോഗോ പ്രകാശനം. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF നു വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. ഫെബ്രുവരി 26, 27, 28, മാർച്ച് 01 എന്നീ തിയതികളിൽ, മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഫെസ്റ്റിവൽ നടക്കുക. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, പ്രമുഖർ വേദി അലങ്കരിക്കും.
സമകാലിക ചിന്തയെയും സാംസ്കാരിക ആവിഷ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരായ, ബെന്യാമിൻ, കൽപ്പറ്റ നാരായണൻ, ഷീല ടോമി, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, എ കെ അബ്ദുൾ ഹക്കീം, ഫ്രാൻസിസ് നൊറോണ, സന്തോഷ് എച്ചിക്കാനം, മുരുകൻ കാട്ടാക്കട, യു കെ കുമാരൻ, അഖിൽ പി. ധർമ്മജൻ, ഷാഹിന കെ റഫീക്ക്, മീര നായർ, എന്നീ പ്രമുഖർ MDLF-ൽ അണിനിരക്കും. ഇവർ മാത്രമല്ല, സിനിമയും, സംഗീതവും, രാഷ്ട്രീയവും സംസാരിക്കാൻ എം ജയചന്ദ്രൻ, മധുപാൽ, ഉണ്ണികൃഷ്ണൻ ആവള, അൻവർ അലി, എസ് ഹരീഷ്, വിനോയ് തോമസ്, ആമിർ പള്ളിക്കൽ, തുടങ്ങിയ കാലാകാരൻമാരുടെ രസകരമായ സംഭാഷണങ്ങളും MDLF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, പരിസ്ഥിതിവാദം, ശാസ്ത്രം, സുസ്ഥിരത, സ്ത്രീ, മനുഷ്യാവകാശ ലംഘനം, തുടങ്ങിയ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും MDLF- സംഘടിപ്പിച്ചിട്ടുണ്ട്. അതിനായി, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം, കെ അജിത, ഉണ്ണി ബാലകൃഷ്ണൻ, എതിരൻ കതിരവൻ, പി.കെ. രാജശേഖരൻ, എൻ പ്രശാന്ത് IAS, തുടങ്ങിയ ഒട്ടനേകം പ്രമുഖരാണ് എത്തുന്നത്. ഷിജു ആർ, വി കെ ജോബിഷ്, ദൃശ്യ പത്മനാഭൻ, ആദിൽ മഠത്തിൽ, അശ്വതി ശ്രീകാന്ത്, അഭിജിത്ത്, ഡോ. ബിനീത രഞ്ജിത്ത് തുടങ്ങിയവരാണ് സംവാദങ്ങളും ചർച്ചകളും മൊഡറേറ്റ് ചെയ്യുന്നത്.
English Summary: Madism Digital Literature Festival (MDLF) 2026, Asia’s first e-literature festival, unveiled its official logo on Valentine’s Day (February 14), drawing inspiration from love-themed lines by legendary writers. Organized entirely online via Madism Digital’s social media platforms from February 26 to March 1, the four-day virtual event will feature over 40 sessions including book talks, panel discussions, and conversations on literature, science, art, cinema, music, politics, environment, sustainability, gender, and human rights.
Prominent participants include Benyamin, Kalpetta Narayanan, Sheela Tomy, V.J. James, T.D. Ramakrishnan, A.K. Abdul Hakeem, Francis Noronha, Santosh Echikkanam, Murugan Kattakkada, U.K. Kumaran, Akhil P. Dharmajan, Shahina K. Rafeeq, Meera Nair, M. Jayachandran, Madhupal, Unnikrishnan Aavala, Anwar Ali, S. Harish, Vinoy Thomas, Ameer Pallikkal, Harish Vasudevan, Sunil P. Ilayidom, K. Ajith, Unni Balakrishnan, Ethiran Kathiravan, P.K. Rajasekharan, N. Prashanth IAS, and many more. Moderators include Shiju R, V.K. Jobish, Drishya Padmanabhan, Adil Maththil, Ashwathy Sreekant, Abhijith, and Dr. Bineeth Ranjith.