MDLF NEWS

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF); നാളെ ആരംഭിക്കും, സെഷനുകൾ ഇങ്ങനെ

ഫെബ്രുവരി 26, 27, 28, മാർച്ച് 01 എന്നീ തിയതികളിൽ, മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഫെസ്റ്റിവൽ നടക്കുക.

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പ് നാളെ ആരംഭിക്കും. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26, 27, 28, മാർച്ച് 01 എന്നീ തിയതികളിൽ, മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഫെസ്റ്റിവൽ നടക്കുക. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, പ്രമുഖർ വേദി അലങ്കരിക്കും.

DAY 1 FEB 26

1) 'കോരപ്പാപ്പന്റെ സുവിശേഷം' - ബുക്ക് ടോക്ക് - 03:00 PM

ടി.ഡി. രാമകൃഷ്ണൻ

2) 'പട്ടുനൂലിൽ കുടുങ്ങുമോ ജെൻ സി?' - 03:40 PM

എസ്.ഹരീഷ് / വിനോയ് തോമസ്

3) 'പ്രഭാഷകൻ്റെ ആത്മകഥയിലെ ഒരു മണിക്കൂർ' - 04:25 PM

സുനിൽ.പി.ഇളയിടം / വി.കെ.ജോബിഷ്

4) 'തെക്കുതെക്ക് നിന്ന് പുറപ്പെട്ട ഒരു പാട്ടുവണ്ടി' - 05:10PM

എം ജയചന്ദ്രൻ / ഡോ. ബിനീത

5) 'പെണ്ണുങ്ങൾക്കെന്താണ് സിനിമാ വീട്ടിൽ കാര്യം?' 05:50 PM

അനാർക്കലി / ആതിര തൂക്കാവ്

6) 'എന്തു വിധിയിത് വല്ലാത്ത ചതിയിത്!' -06:40 PM

അശ്വതി ശ്രീകാന്ത് / ഡോ. എ.കെ. അബ്ദുൽ ഹക്കീം

7) 'ഉടമ, റിപ്പോർട്ടർ, ജനം- ആരുടെ താല്പര്യമാണ് ചാനൽ ?' - 07:25PM

ആന്റോ അ​ഗസ്റ്റിൻ \ വികെ ജോബിഷ്

8) 'ഹരിത ദേശങ്ങളുടെയല്ലാത്ത സാവിത്രി' - 08:10 PM

ഹരിത സാവിത്രി / അഞ്ജിത എസ് രാജ്

9) 'വക്കീലന്മാരെക്കൊണ്ട് എന്തു പ്രയോജനം?' - 09:00 PM

അഡ്വ. ഹരീഷ് വാസുദേവൻ / ഷിജു ആർ

10) 'എൻറെ പേര് പെണ്ണ്! എന്റെ സമരം പാട്ട്' - 09:45 PM

ഗൗരി ലക്ഷ്മി / ആതിര തൂക്കാവ്

സമകാലിക ചിന്തയെയും സാംസ്കാരിക ആവിഷ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരായ, ബെന്യാമിൻ, കൽപ്പറ്റ നാരായണൻ, ഷീല ടോമി, വി ജെ ജെയിംസ്, ടി‍ ഡി രാമകൃഷ്ണൻ, എ കെ അബ്ദുൾ ഹക്കീം, ഫ്രാൻസിസ് നൊറോണ, സന്തോഷ് എച്ചിക്കാനം, മുരുകൻ കാട്ടാക്കട, യു കെ കുമാരൻ, അഖിൽ പി. ധർമ്മജൻ, ഷാഹിന കെ റഫീക്ക്, എന്നീ പ്രമുഖർ MDLF-ൽ അണിനിരക്കും. ഇവർ മാത്രമല്ല, സിനിമയും, സം​ഗീതവും, രാഷ്ട്രീയവും സംസാരിക്കാൻ എം ജയചന്ദ്രൻ, മധുപാൽ, ഉണ്ണികൃഷ്ണൻ ആവള, അൻവർ അലി, എസ് ഹരീഷ്, വിനോയ് തോമസ്, ആമിർ പള്ളിക്കൽ, തുടങ്ങിയ കാലാകാരൻമാരുടെ രസകരമായ സംഭാഷണങ്ങളും MDLF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, പരിസ്ഥിതിവാദം, ശാസ്ത്രം, സുസ്ഥിരത, സ്ത്രീ, മനുഷ്യാവകാശ ലംഘനം, തുടങ്ങിയ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും MDLF- സംഘടിപ്പിച്ചിട്ടുണ്ട്. അതിനായി, എം സ്വരാജ്, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം, കെ അജിത, ഉണ്ണി ബാലകൃഷ്ണൻ, എതിരൻ കതിരവൻ, പി.കെ. രാജശേഖരൻ, എൻ പ്രശാന്ത് IAS, തുടങ്ങിയ ഒട്ടനേകം പ്രമുഖരാണ് എത്തുന്നത്. ഷിജു ആർ, വി കെ ജോബിഷ്, ദൃശ്യ പത്മനാഭൻ, ആദിൽ മഠത്തിൽ, അശ്വതി ശ്രീകാന്ത്, അഭിജിത്ത്, ഡോ. ബിനീത രഞ്ജിത്ത് തുടങ്ങിയവരാണ് സംവാദങ്ങളും ചർച്ചകളും മൊഡറേറ്റ് ചെയ്യുന്നത്.

മാഡിസം ഡിജിറ്റൽ യൂറ്റ്യൂബ് ചാനൽ: www.youtube.com/@MadismDigital

മാഡിസം ഡിജിറ്റൽ ഫേസ്ബുക്ക്: facebook.com/madismdigital

English Summary: Asia’s first e-literature festival, the Madisam Digital e-Literature Festival (MDLF), begins tomorrow. Held from February 26 to March 1 through Madisam Digital’s social media platforms, the festival features over 40 sessions, including book talks, panel discussions, and conversations with leading writers, artists, filmmakers, activists, and scholars. The event highlights literature, science, arts, sustainability, gender, and contemporary socio-political issues.