ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പ് ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ, മാർച്ച് ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് MDLF നടക്കുക. മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളായ, യൂറ്റ്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിവ വഴി ലൈവ് ആയും, വീഡിയോ ആയും സെഷനുകൾ പ്രസിദ്ധീകരിക്കും. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, നിരവധി പ്രമുഖർ വേദി അലങ്കരിക്കും.
DAY 1 FEB 26
1) 'കോരപ്പാപ്പന്റെ സുവിശേഷം' - ബുക്ക് ടോക്ക് - 03:00 PM
ടി.ഡി. രാമകൃഷ്ണൻ
2) 'പട്ടുനൂലിൽ കുടുങ്ങുമോ ജെൻ സി?' - 03:40 PM
എസ്.ഹരീഷ് / വിനോയ് തോമസ്
3) 'പ്രഭാഷകൻ്റെ ആത്മകഥയിലെ ഒരു മണിക്കൂർ' - 04:25 PM
സുനിൽ.പി.ഇളയിടം / വി.കെ.ജോബിഷ്
4) 'തെക്കുതെക്ക് നിന്ന് പുറപ്പെട്ട ഒരു പാട്ടുവണ്ടി' - 05:10PM
എം ജയചന്ദ്രൻ / ഡോ. ബിനീത
5) 'പെണ്ണുങ്ങൾക്കെന്താണ് സിനിമാ വീട്ടിൽ കാര്യം?' 05:50 PM
അനാർക്കലി / ആതിര തൂക്കാവ്
6) 'എന്തു വിധിയിത് വല്ലാത്ത ചതിയിത്!' -06:40 PM
അശ്വതി ശ്രീകാന്ത് / ഡോ. എ.കെ. അബ്ദുൽ ഹക്കീം
7) 'ഉടമ, റിപ്പോർട്ടർ, ജനം- ആരുടെ താല്പര്യമാണ് ചാനൽ ?' - 07:25PM
ആന്റോ അഗസ്റ്റിൻ \ വികെ ജോബിഷ്
8) 'ഹരിത ദേശങ്ങളുടെയല്ലാത്ത സാവിത്രി' - 08:10 PM
ഹരിത സാവിത്രി / അഞ്ജിത എസ് രാജ്
9) 'വക്കീലന്മാരെക്കൊണ്ട് എന്തു പ്രയോജനം?' - 09:00 PM
അഡ്വ. ഹരീഷ് വാസുദേവൻ / ഷിജു ആർ
10) 'എൻറെ പേര് പെണ്ണ്! എന്റെ സമരം പാട്ട്' - 09:45 PM
ഗൗരി ലക്ഷ്മി / ആതിര തൂക്കാവ്
മാഡിസം ഡിജിറ്റൽ യൂറ്റ്യൂബ് ചാനൽ: www.youtube.com/@MadismDigital
മാഡിസം ഡിജിറ്റൽ ഫേസ്ബുക്ക്: facebook.com/madismdigital
English Summary: Asia’s first e-literature festival, the Madisam Digital E-Literature Festival (MDLF), begins today at 3 PM. Organized by Madisam Digital, the four-day online festival features over 40 sessions streamed through YouTube and Facebook.