MDLF NEWS

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, MDLF; രണ്ടാം ദിനത്തിലെ സെഷനുകൾ ഇങ്ങനെ...

MDLF ന്റെ രണ്ടാം ദിനത്തിലെ സെഷനുകൾ ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും.

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിൽ (MDLF) ന്റെ രണ്ടാം ദിനത്തിലെ സെഷനുകൾ ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും. ഫെബ്രുവരി 26, 27, 28, മാർച്ച് ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് MDLF നടക്കുന്നത്. മാഡിസം ഡിജിറ്റലിന്റെ യൂറ്റ്യൂബ് ചാനൽ, വഴി ലൈവ് ആയും, വീഡിയോ ആയും സെഷനുകൾ പ്രസിദ്ധീകരിക്കും. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, നിരവധി പ്രമുഖരാണ് ഓൺലൈനിൽ ഒന്നിച്ചെത്തുന്നത്.

DAY 2 FEB 27

1) സിനിമ സംവിധായകൻ്റെ കലയല്ല, കളിയാണ് - 03:00PM

കൃഷാന്ത് / വി.കെ ജോബിഷ്

2) വാക്കിൽ കല്യാണി രാഗമോ ഷീ വല്ലീ - 03:50PM

ഷീല ടോമി \ ആതിര തൂക്കാവ്

3) 'നോ കോംപ്രമൈസ്' ഡോട്ട് കോം - 04:25PM

അശ്വന്ത് കൊക്ക് \ ഷൈലൻ

4) സഭയ്ക്കു പുറത്തെ സുവിശേഷങ്ങൾ - 05:15PM

ഫ്രാൻസിസ് നോറോണ \ ഷിജു ആർ

5) നൂറു നൂറു പൂക്കളേ നൂതനാശയങ്ങളേ - 06:00PM

എം സ്വരാജ്/വികെ ജോബിഷ്

6) ലൈക്ക്, ഷെയർ, റീഡ് അഖിൽ C/o ബെസ്റ്റ് സെല്ലർ - 06:55PM

അഖിൽ പി ധർമ്മജൻ / ആതിര തൂക്കാവ്

7) 'വാക്ക് ഔട്ട്' - 07:40PM

അൻവർ അലി \ ആദിൽ മഠത്തിൽ

8) എഴുത്തിന്റെ കൂലി - 08:35PM

സന്തോഷ് എച്ചിക്കാനം \ അഭിജിത്

9) അശുഭ മംഗളകാരൻ തല തെറിച്ച കോയ - 09:15PM

സുഹൈൽ എം കോയ \ ആതിര തൂക്കാവ്

10) എഴുത്തുകാരൻ്റെ പണി - 10:15PM

പി കെ പാറക്കടവ് \ വി കെ ജോബിഷ്

ടി ഡി രാമകൃഷ്ണൻ, എം ജയചന്ദ്രൻ, എസ് ഹരീഷ്, വിനോയ് തോമസ്, അനാർക്കലി മരിക്കാർ, ​ഗൗരി ലക്ഷ്മി, സുനിൽ പി ഇളയിടം, ആന്റോ അ​ഗസ്റ്റിൻ, അഡ്വ. ഹരീഷ് വാസുദേവൻ, തുടങ്ങിയവരുടെ സെഷനുകളാണ് ഒന്നാം ദിനത്തിൽ മാഡിസം ഡിജിറ്റൽ ഓൺലൈൻ പ്രേക്ഷകർക്കായി ഒരുക്കിയത്. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ തയ്യാറാക്കിയിരിക്കുന്നത്.

മാഡിസം ഡിജിറ്റൽ യൂറ്റ്യൂബ് ചാനൽ: https://www.youtube.com/@MadismDigital

മാഡിസം ഡിജിറ്റൽ ഫേസ്ബുക്ക്: facebook.com/madismdigital

English Summary: The second day of the Madism Digital E-Literature Festival (MDLF), Asia’s first e-literature festival, will begin today at 3 PM with a series of diverse online sessions. Running from February 26 to March 1, the festival features conversations across literature, science, and arts. All sessions will be streamed live on Madism Digital’s YouTube and Facebook platforms. Day 2 includes 10 sessions featuring writers, filmmakers, artists, and cultural voices discussing cinema, literature, creativity, and contemporary issues.