MDLF NEWS

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, MDLF; അവസാന ദിനത്തിലെ സെഷനുകൾ ഇങ്ങനെ...

അവസാന ദിനത്തിലെ സെഷനുകൾ ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും.

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിൽ (MDLF) ഇന്ന് അനസാനിക്കും. അവസാന ദിനത്തിലെ സെഷനുകൾ ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും. ഫെബ്രുവരി 26 മുതൽ ഇന്ന് വരെ നാല് ദിവസങ്ങളിലായാണ് MDLF നടക്കുന്നത്. മാഡിസം ഡിജിറ്റലിന്റെ യൂറ്റ്യൂബ് ചാനൽ, വഴി ലൈവ് ആയും, വീഡിയോ ആയും സെഷനുകൾ പ്രസിദ്ധീകരിക്കും. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, നിരവധി പ്രമുഖരാണ് ഓൺലൈനിൽ ഒന്നിച്ചെത്തുന്നത്.

DAY 4 MARCH 01

1) ബുദ്ധിയാണ് സാറേ ഇയാളുടെ മെയിൻ - 03:00PM

വി ജെ ജെയിംസ് \ വി കെ ജോബിഷ്

2) കാസറോട്ടെ കാറ്റാണ് കാറ്റ് - 03:50PM

പിവി ഷാജികുമാർ \ അഞ്ജിത എസ് രാജ്

3) ലിജീഷ് കുമാർ\ആർജെ വിജിത - 04:35PM

4) പുസ്തകം എന്ന പ്രതിപക്ഷം - 05:45PM

എന് ഇ സുധീർ \ വി കെ ജോബിഷ്

5) ഫാലിമി മുഖ്യം ബി​ഗിലേ - 06:40PM

യു കെ കുമാരൻ \ ഷിജു ആർ

6) നീ മധുപകരൂ, മലർചൊരിയൂ, അനുരാഗ പൗർണമിയേ - 07.30PM

മധുപാൽ \ അഞ്ജിത എസ് രാജ്

7) ദിവ്യ പ്രഭ/ വികെ ജോബിഷ് - 08:20PM

8) സിനിമ എന്ന ഒടിവിദ്യ - 09:15PM

ഹരികൃഷ്ണൻ \ അനുഷ

9) എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ് - 09:55PM

കെ അജിത \ വി കെ ജോബിഷ്

10) പാൽതൂ ജാൻവർ - 10:40PM

ഷാഹിന കെ റഫീഖ് (BOOK TALK)

ടി ഡി രാമകൃഷ്ണൻ, എം ജയചന്ദ്രൻ, എസ് ഹരീഷ്, വിനോയ് തോമസ്, അനാർക്കലി മരിക്കാർ, ​ഗൗരി ലക്ഷ്മി, സുനിൽ പി ഇളയിടം, ആന്റോ അ​ഗസ്റ്റിൻ, അഡ്വ. ഹരീഷ് വാസുദേവൻ, തുടങ്ങിയവരുടെ സെഷനുകളാണ് ഒന്നാം ദിനത്തിൽ മാഡിസം ഡിജിറ്റൽ ഓൺലൈൻ പ്രേക്ഷകർക്കായി ഒരുക്കിയത്. രണ്ടാം ദിനത്തിൽ ഷീല ടോമി, എം സ്വരാജ്, അഖിൽ പി ധർമ്മജൻ, അൻവർ അലി, സന്തോഷ് എച്ചിക്കാനം, സുഹൈൽ എം കോയ, പി കെ പാറക്കടവ്, തുടങ്ങിയ പ്രമുഖർ വേദി അലങ്കരിച്ചു. ഇന്നലെയാകട്ടെ, കല്പറ്റ നാരായണൻ, മുരുകൻ കാട്ടാക്കട, എൻ പ്രശാന്ത് IAS, ഉണ്ണി ബാലകൃഷണൻ, ബെന്യാമിന്, പി കെ രാജശേഖരൻ, എതിരന് കതിരവൻ, തുടങ്ങിയവർ ഫെസ്റ്റിനെ കൂടുതൽ ഊർജസ്വലമാക്കി. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ തയ്യാറാക്കിയിരിക്കുന്നത്.

English Summary: The final day of the Madism Digital E-Literature Festival (MDLF), Asia’s first e-literature festival, begins today at 3 PM with ten sessions. Running from February 26 to March 1, the four-day festival has brought together leading voices from literature, cinema, science, and culture. All sessions on Day 4 will be streamed live on the Madism Digital YouTube channel. The concluding day features conversations with prominent writers, filmmakers, and cultural commentators, alongside a special book talk.