ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ രണ്ടാം ദിനത്തിലെ ഏഴാമത്തെ സെഷനിൽ എത്തുന്നത് മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനും ഗാന രചയിതാവുമായ അൻവർ അലിയാണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നത് മലയാളം കവിയും മാധ്യമപ്രവർത്തകനുമായ ആദിൽ മഠത്തിൽ.
സെഷൻ സമയം : 7.30 pm (27-02-26 വെള്ളിയാഴ്ച)