MDLF SPEAKERS

MDLF 2026: Anuja Ganesh

Madism Desk

ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബിരുദവും കൗൺസിലിംഗ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് അനുജാ ഗണേഷ് . ബാങ്ക് ജീവനക്കാരിയായും സൈക്കോളജിക്കൽ കൗൺസിലറായും പ്രവർത്തിച്ചുവരുന്നു. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയാണ് സ്വദേശം. നിലവിൽ തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സേവനം അനുഷ്ഠിക്കുന്നു. കവിതാരംഗത്ത് പതിനൊന്നിലധികം വർഷമായി സജീവമാണ് അനുജ. വിവിധ വാരികകളിലും പത്രങ്ങളുടെ അനുബന്ധ പതിപ്പുകളിലുമായി ഏകദേശം അമ്പതോളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ എഴുതുന്നതോടൊപ്പം സംഗീത ആൽബങ്ങൾക്കായി ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. 2017ൽ പ്രസിദ്ധീകരിച്ച ‘അയക്കോലിലെ കാക്കകൾ’ എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച പുസ്തകം.

Anuja Ganesh holds a degree in Electronics Engineering and a postgraduate degree in Counseling Psychology. She works as a banker and psychological counselor, hails from Changansseri, Kottayam, and is currently employed at the State Bank of India in Trivandrum. Anuja has been active in Malayalam and English poetry for over eleven years, publishing around fifty poems in various magazines and supplements, and has also written lyrics for music albums. Her poetry collection “Ayakkolile Kaakkakal” was published in 2017.