കൃഷാന്ത് എന്ന പേരിലറിയപ്പെടുന്ന കൃഷ്ണന്ദ് ആർ.കെ മലയാളത്തിലെ മികച്ച ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും നിർമ്മാതാവുമാണ്. പുതുമയുള്ള അവതരണശൈലിയും സാമൂഹിക–രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രമേയങ്ങളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡ്, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, പത്മരാജൻ അവാർഡ് എന്നിവ നേടിയ പ്രതിഭ കൂടിയാണ് കൃഷാന്ത്. വൃത്താകൃതിയുള്ള ചതുരം, ആവാസവ്യൂഹം, പുരുഷ പ്രേതം, എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. 'മസ്തിഷ്ക മരണം' ആണ് കൃഷാന്തിന്റെ ഇനി വരാനിരിക്കുന്ന സിനിമ.
Krishand R. K., popularly known as Krishand, is a noted Malayalam film director, screenwriter, cinematographer, and producer. His films are known for their innovative narrative style and themes rooted in socio-political contexts. He is a recipient of the National Film Award, two Kerala State Film Awards, and the Padmarajan Award for his film Aavasavyuham. His notable works include Vrithakruthiyulla Chathuram, Aavasavyuham, and Purusha Pretham. His upcoming film is titled Masthishka Maranam.