MDLF SPEAKERS

MDLF 2026: Murukan Kattakada

Madism Desk

മലയാളത്തിലെ പ്രമുഖ കവിയാണ് ശ്രീ മുരുകൻ കാട്ടാക്കട. കണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താൽ ഒട്ടേറെ ആരാധകരെ നേടാൻ അദ്ദേഹത്തിനായി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ 1967ലാണ് ജനനം. 1992 മുതൽക്കേ അദ്ധ്യാപനരംഗത്ത് പ്രവർത്തിച്ചു വന്ന അദ്ദേഹം, ഇപ്പോൾ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു. കണ്ണട, ബാഗ്ദാദ്, രേണുക, ഒരു നാത്തൂൻ പാട്ട്, ഉണരാത്ത പത്മതീർഥം, രക്തസാക്ഷി, പക എന്നിവയാണ് പ്രധാനപ്പെട്ട കവിതകൾ. മുല്ലനേഴി പുരസ്​കാരം, കുവൈറ്റ് കലാ പുരസ്കാരം, വയലാർ സാംസ്കാരിക വേദി പുരസ്കാരം, ഇ വി കൃഷ്ണപിള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Sri Murukan Kattakada is a prominent Malayalam poet known for the musical charm of poems like Kannada and Renuka. Born in 1967 in Kattakada, Thiruvananthapuram, he has been in the teaching profession since 1992 and currently serves as the Director of the Malayalam Mission under the Department of Culture. His major works include Kannada, Baghdad, Renuka, Oru Naathoon Paattu, Unaratha Padmatheertham, Raktasakshi, and Paka. He has received several honours, including the Mullanezhi Award, Kuwait Kala Award, Vayalar Samskarika Vedi Award, and E.V. Krishna Pillai Award.