MDLF SPEAKERS

MDLF 2026: N. E. Sudheer

Madism Desk

എൻ. ഇ. സുധീർ

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും, കോളമിസ്റ്റും സാംസ്കാരിക വിമർശകനും രാഷ്ട്രീയനിരീക്ഷകനുമാണ് എൻ. ഇ. സുധീർ. മതേതര ജനാധിപത്യമൂല്യങ്ങൾ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും പുതു തലമുറയടക്കമുള്ള വായനാസമൂഹം ഹൃദയത്തോട് ചേർത്തിട്ടുള്ളവയാണ്. കേരളത്തിലെ സാംസ്കാരികവേദികളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളും അഭിമുഖങ്ങളും വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട് . ദി ക്യൂവിലെ ‘വാഗ്‌വിചാരം’ എന്ന അഭിമുഖപരമ്പരയിൽ സാറാ ജോസഫ്, മനു എസ്. പിള്ള, സേതു, ഋഷിരാജ് സിങ്, ചിത്രകാരൻ നമ്പൂതിരി തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രമുഖരായ പല എഴുത്തുകാരുമായി ഇദ്ദേഹം നടത്തിയ സംഭാഷണങ്ങൾ എടുത്തുപറയേണ്ടവയാണ്. പ്രശസ്ത ചിത്രകാരൻ നമ്പൂതിരിയുമായി എൻ. ഇ. സുധീർ നടത്തിയ സുദീർഘമായ അഭിമുഖസംഭാഷണം ‘നമ്പൂതിരി ഇന്നലെ’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

N. E. Sudheer is a well-known writer, columnist, cultural critic, and political observer in Malayalam. Upholding secular and democratic values in thought, word, and action, his articles and columns have been warmly embraced by the reading public, including the younger generation. The discussions and interviews conducted under his leadership on cultural platforms across Kerala have created significant impact and attracted wide media attention. Particularly noteworthy are his conversations with leading writers in both English and Malayalam—such as Sara Joseph, Manu S. Pillai, Sethu, Rishiraj Singh, and the renowned artist Namboothiri as part of The Cue’s interview series “Vagvicharam.” His extensive interview with the celebrated artist Namboothiri was published as a book titled Namboothiri Innale.