മലയാള സാഹിത്യത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സിനിമാ-സീരിയൽ രംഗത്തും സജീവമാണ്. 1971-ൽ കാസർഗോഡ് ജനനം. മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. കൊമാല, ശ്വാസം, ബിരിയാണി, നാരായണും പറവയായും, മിസാറു, കവണ, ഒറ്റവാതിൽ, ദേശീയ മൃഗം, മഞ്ഞു മനുഷ്യൻ തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ഞാൻ സ്റ്റീവ് ലോപസ്, ആബി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ്, പദ്മപ്രഭ അവാർഡ്, കരൂർ അവാർഡ്, പ്രവാസി ബഷീർ അവാർഡ്, ഒ.വി. വിജയൻ അവാർഡ്, തുടങ്ങിയ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
Santhosh Echikkanam is a prominent postmodern Malayalam short story writer, screenwriter, and a notable presence in films and television. Born in 1971 in Kasaragod, he holds a degree in Malayalam and a postgraduate diploma in journalism from the Kerala Press Academy. His major works include Komala, Shwasam, Biryani, Narayanum Paravayum, Misaru, Kavana, Ottavathil, Desheeya Mrugam, and Manju Manushyan. He has written scripts for films such as Annayum Rasoolum, Bachelor Party, Njan Steve Lopez, and Abi. Santhosh has received several honours, including the Kerala Sahitya Akademi Award, Cherukad Award, Padmaprabha Award, Karoor Award, Pravasi Basheer Award, and O.V. Vijayan Award.