ചെറുകഥാകൃത്തും സിനിമാ നിരൂപകയുമാണ് ഷാഹിന കെ. റഫീഖ്. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് ജനനം. ജേർണലിസത്തിൽ പി.ജി. ഡിപ്ലോമയും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. മണിരത്‌നം സിനിമകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ‘ഏക് പാൽടു ജാൻവർ’, ‘ലേഡീസ് കൂപ്പേ അഥവാ തീണ്ടാരി വണ്ടി’, ‘പെൺചില്ലകൾ’ എന്നീ ചെറുകഥാസമാഹാരങ്ങൾ ഷാഹിനയുടെ പ്രധാന കൃതികളാണ്. സർറിയൽ ടംഗീസ് (ലേഖനസമാഹാരം), ഉൾക്കടലിന്റെ ആഴക്കാഴ്ചകൾ: കെ ജി ജോർജിന്റെ ചലച്ചിത്രജീവിതം (എഡിറ്റർ) എന്നിവയാണ് മറ്റു പുസ്തകങ്ങൾ. കമല സുരയ്യ പുരസ്‌കാരത്തിന് കരസ്ഥമാക്കിയിട്ടുണ്ട്, കൂടാതെ 2012, 2015 വർഷങ്ങളിൽ ബ്രിട്ടീഷ് കൗൺസിൽ നടത്തിയ അന്താരാഷ്ട്രമത്സരത്തിൽ കഥയും കവിതയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Shahina K. Rafeeq is a noted Malayalam short story writer and film critic from Valluvambram, Malappuram district, Kerala. She holds a PG Diploma in Journalism, a postgraduate degree in English Literature, and a PhD for her research on the films of Mani Ratnam. Her major short story collections include Ek Paalttu Jaanvar, Ladies Coupé Athava Theendari Vandi, and Penchillakal. Other works include the essay collection Surreal Tonguees and the edited book Ulkadalinte Aazhakkazhchakal: K.G. Georgeinte Chalachithra Jeevitham. She has received the Kamala Surayya Award and had her short story and poem selected in the British Council’s international competition in 2012 and 2015.