Crime

അച്ഛന്‍റെ ആറ് ലക്ഷം രൂപയില്‍ പങ്കുവേണം; സഹോദരിയെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ച് യുവാവ്

റോഡ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി പിതാവ് ചിങ്കു നിഷാദിന് ലഭിച്ച ആറ് ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി

Madism Desk

സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഒളിപ്പിച്ച യുവാവ്, അതിൽ ഗോതമ്പാണെന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. 32- വയസുകാരനായ റാം ആശിഷ് നിഷാദാണ് 19- വയസുകാരിയായ സഹോദരി നീലമിനെ കൊലപ്പെടുത്തിയത്. റോഡ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി പിതാവ് ചിങ്കു നിഷാദിന് ലഭിച്ച ആറ് ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തിനായി ആ തുക ചെലവഴിക്കുന്നതിൽ റാം ആശിഷ് അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം റാം ആശിഷ് വീട്ടിലെത്തുകയും പണത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്യുകയും നീലമിനെ തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ കൈകാലുകൾ ഒടിച്ച് ഒരു ചാക്കിൽ നിറയ്ക്കുകയായിരുന്നു. തുടർന്ന് ചാക്ക് ബൈക്കിൽ കെട്ടി ഗോരഖ്പൂരിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള കുശിനഗറിലെ കരിമ്പ് തോട്ടത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. റാം ആശിഷ് ഒരു വലിയ ചാക്കുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

കുശിനഗറിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് വാഹനം തടഞ്ഞ് ചാക്കിൽ എന്താണെന്ന് ചോദിച്ചപ്പോൾ, അതിൽ ഗോതമ്പാണെന്ന് റാം മറുപടി നൽകി. ശേഷം യാത്ര തുടർന്ന് ഇയാൾ കുശിനഗറിലെ കരിമ്പ് തോട്ടത്തിൽ ചാക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

നീലമിനെ കാണാതായപ്പോൾ ആദ്യം ഛഠ് പൂജയ്ക്കായി പോയിരിക്കാമെന്നാണ് പിതാവ് ചിങ്കു നിഷാദ് കരുതിയത്. എന്നാൽ തിങ്കളാഴ്ച റാം ആശിഷ് ഒരു വലിയ ചാക്കുമായി വീട്ടിൽ നിന്ന് പോകുന്നത് കണ്ടതായി അയൽവാസികൾ അറിയിച്ചതോടെ കുടുംബത്തിന് സംശയം തോന്നി. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

19- വയസുകാരിയായ നീലമിന്റെ വിവാഹം അടുത്ത വർഷം ജനുവരിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. റോഡ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി ലഭിച്ച ആറ് ലക്ഷം രൂപ മകളുടെ വിവാഹച്ചെലവിനായി ഉപയോഗിക്കാനായിരുന്നു പിതാവ് ചിങ്കു നിഷാദ് തീരുമാനിച്ചിരുന്നത്.

എന്നാൽ ആ തുകയിൽ തനിക്കും പങ്ക് വേണമെന്ന് റാം ആശിഷ് ആവശ്യപ്പെട്ടു. ഇത് കുടുംബത്തിൽ കടുത്ത തർക്കത്തിന് വഴിവെച്ചതായും, ഒടുവിൽ ഇത് സഹോദരിയെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

A man who murdered his sister and hid her body in a sack tried to mislead police by claiming the sack contained wheat. The incident took place in Gorakhpur, Uttar Pradesh. Police identified the accused as 32-year-old Ram Ashish Nishad, who allegedly killed his 19-year-old sister, Neelam. Investigators said the murder was triggered by a dispute over the ₹6 lakh compensation received by their father, Chinku Nishad, after his land was acquired for a road project. According to police, Ram Ashish was upset that the compensation money was being used to fund his sister's wedding.