Crime

കാസര്‍കോട്ട് ആറ് വയസുകാരനു ക്രൂരമര്‍ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കുട്ടിയെ രണ്ടാനച്ഛൻ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിനു കൈമാറുകയായിരുന്നു

Madism Desk

കാസര്‍കോട്ട് ആറു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. സംഭവത്തില്‍ രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഷൗക്കത്തലി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു.

മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛന്‍ നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് ആറു വയസുകാരന്‍ പോലീസിനു നല്‍കിയ മൊഴി. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ മൂന്നുവര്‍ഷം മുന്‍പ് വിവാഹമോചിതരായിരുന്നു. മര്‍ദനമേറ്റ ആറു വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്നു നാലുമാസം മുന്‍പാണ് മാതാവിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മൂന്നു മാസമായി ഷൗക്കത്തലി കുട്ടികളെ മര്‍ദിക്കുന്നതായി കുട്ടികളുടെ പിതാവ് പറയുന്നു. ഷൗക്കത്തലി ലഹരിക്ക് അടിമയാണെന്നും ഇദ്ദേഹം ആരോപിച്ചു.

ഷൗക്കത്തലി തന്നെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് പതിമൂന്നു വയസുകാരനായ മൂത്ത കുട്ടിയും പറയുന്നു. ചവിട്ടുകയും മുടിപിടിച്ച് വലിക്കുകയും ഐസ് കട്ട വച്ച് മുഖത്ത് കുത്തുകയും ചെയ്‌തെന്നാണ് ഈ കുട്ടി പറഞ്ഞത്. ഷൗക്കത്തലിയെ കോടതി റിമാന്‍ഡ് ചെയ്തു.

Summary: A six-year-old boy in Kasaragod was brutally assaulted by his stepfather, Shoukath Ali, who has been arrested by Vidyanagar police. Neighbors recorded the abuse and handed the video to authorities. The child is receiving medical treatment. The boy’s elder siblings also reported being regularly abused. The family had been living with their mother for the past four months following a court order after the parents’ divorce.