Crime

വഞ്ചിച്ചെന്ന് സംശയം; ഭാര്യയെയും സ്വന്തം സഹോദരിയേയും കൊന്ന് ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി എന്ന 38കാരനാണ് ഭാര്യ ദിവ്യ മിശ്രയെ കൊലപ്പെടുത്തിയതിന് പിന്നാലെ വാട്സാപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചത്

Madism Desk

ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊന്ന ശേഷം ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി എന്ന 38കാരനാണ് ഭാര്യ ദിവ്യ മിശ്രയെ കൊലപ്പെടുത്തിയതിന് പിന്നാലെ വാട്സാപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചത്.‌ ‘എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. എന്റെ സഹോദരിയെയും കൊല്ലും. ഇനി ഞാൻ ആത്മഹത്യ ചെയ്യും. ഭാര്യയുടെ സഹോദരി പ്രഗ്യയ്ക്കും ഭരതിനും എല്ലാം അറിയാം’ എന്നായിരുന്നു വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചിരുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഉത്തർപ്രദേശിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യ ദിവ്യ മിശ്രയെയും സഹോദരി ശിവ വാജ്പേയിയെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മാനസ് വാജ്പേയി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട ദിവ്യ മിശ്ര ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഭാര്യ ജോലി ചെയ്യുന്ന ഗോമതി നഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയ മാനസ് വാജ്പേയി ദിവ്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അൽപ്പസമയം സംസാരിച്ച ഇയാൾ കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ദിവ്യയ്ക്ക് നേരെ വെടിയുതിർത്തു.

വെടിയേറ്റ ദിവ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ മാനസ് വാജ്പേയി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ്, വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ശിവയെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മാനസ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ബാങ്ക് ജീവനക്കാരായ മാനസ് വാജ്പേയിയും ദിവ്യ മിശ്രയും 12 വർഷം മുമ്പാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് ദിവ്യ മിശ്ര വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം, ഭാര്യ തന്നെ വഞ്ചിച്ചെന്നായിരുന്നു മാനസ് വാജ്പേയിയുടെ ആരോപണം. കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Shocking details have emerged in the case involving 38-year-old Lucknow resident and SBI employee Manas Vajpayee, who allegedly shot dead his wife, Divya Mishra, and his sister Shiva, who had a mental disability, before dying by suicide.

After calling Divya, a relationship manager at ICICI Bank, outside the Gomti Nagar branch and shooting her, Manas reportedly posted a WhatsApp status accusing her of betrayal.