തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അഭിജിത്ത് - ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒരു വയസ്സുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളിൽ മുറി പൂട്ടിയിട്ടതിന് ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. ക്രിസ്റ്റിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇരുവരെയും പുറത്തുകാണാത്തതിനാല്‍ ബന്ധുവായ സ്ത്രീ വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി വന്ന് താൻ കുഞ്ഞിനെ കൊന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ ഉടൻ വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനമെന്ന് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു.
In Vilavoorkkal, Thiruvananthapuram, a mother named Christy murdered her 1.5-year-old daughter, Anna, by slitting her throat inside a locked room. Police have taken the mother into custody and suspect family disputes as the primary motive behind the incident.