Crime

വീട്ടിലെത്തി കാർ അടിച്ചുതകർത്തു; തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ശരീരത്തിലൂടെ സ്കോർപിയോ കയറ്റിയിറക്കി

കൊല്ലപ്പെട്ട സ്ത്രീയുടെ മകനോടുള്ള മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു

Madism Desk

വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ തകർക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീയെ അക്രമിസംഘം എസ്‌യുവി ഇടിച്ചുകയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ പ്രതാപ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കപിൽ വിഹാർ കോളനിയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. എന്നാൽ കൊല്ലപ്പെട്ടത് ആരാണെന്നോ കൊലപ്പെടുത്തിയത് ആരാണെന്നോ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

കൊല്ലപ്പെട്ട സ്ത്രീയുടെ മകനോടുള്ള മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ സ്കോർപിയോ കാറിലെത്തി, വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കല്ലുകളും വടികളും ഉപയോഗിച്ച് തകർക്കുകയായിരുന്നു. ബഹളം ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലപ്പെട്ട സ്ത്രീ വീട്ടിൽനിന്ന് പുറത്തേക്ക് ഓടിയിറങ്ങി പ്രതികളെ തടയാൻ ശ്രമിച്ചു. തുടർന്ന് ഇവരെ ആക്രമിച്ച പ്രതികൾ സ്കോർപിയോ ഇടിച്ചുതെറിപ്പിക്കുകയും തുടർന്ന് ശരീരത്തിലൂടെ കയറ്റിയിറക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികൾ ആരംഭിച്ചതെന്ന് പ്രതാപ് നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് സിങ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും മരിച്ച സ്ത്രീയുടെ മകൻ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനമാക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികകൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും സംശയമുള്ള സ്ഥലങ്ങളിൽ പൊലീസ് സംഘം റെയ്ഡ് നടത്തിവരികയാണെന്നും എസ്‌എച്ച്‌ഒ പറഞ്ഞു.

A woman was allegedly run over and killed by an SUV while trying to stop a group of attackers from vandalising a car parked outside her house. The incident took place on Friday evening in Kapil Vihar Colony under the jurisdiction of Pratap Nagar police station in Rajasthan. However, police have not yet released clear details about the identity of the deceased or the accused involved in the killing.