കസിന്റെ കാമുകിയെ സ്വന്തമാക്കാനായി യുവാവിനെ കൊലപ്പെടുത്തി കത്തിച്ച് 21 വയസുകാരൻ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. കണ്ടന്റ് ക്രിയേറ്ററായ ശിവം റായ് ആണ് അറസ്റ്റിലായത്. 20 വയസുകാരൻ സുമിത് കുമാർ എന്ന സഹിൽ ആണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജൂലൈ 23 മുതൽ സുമിത്തിനെ കാണാതായിരുന്നു. ഇയാൾ ജീവനോടെയുണ്ടെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാൻ ശിവം സുമിത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് വിശ്വസിച്ച കുടുംബം ശിവമിന് 7,000 രൂപ കൈമാറുകയും ചെയ്തു.
പൊലീസിന്റെ വിവരമനുസരിച്ച്, കസിൻ എന്ന നിലയിൽ സുമിത്തിന്റെ കാമുകിയുമായി ശിവമിന് പരിചയമുണ്ടായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ റീചാർജ് ചെയ്ത് നൽകുന്നതിലൂടെ ഇരുവരും കൂടുതൽ അടുത്തുവെന്നും തുടർന്ന് സുമിത്തിനെ ഒഴിവാക്കി യുവതിയെ സ്വന്തമാക്കണമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശിവം മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
ആളൊഴിഞ്ഞ സ്ഥലത്തേക്ക് സുമിത്തിനെ വിളിച്ചുവരുത്തിയ ശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം തിരിച്ചറിയാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ഇയാള്‍ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. കൊലപാതകത്തിന് ശേഷവും സുമിത്തിന്റെ ഫോൺ ഉപയോഗിച്ച് കുടുംബവുമായി ബന്ധപ്പെട്ട ശിവം, ഇയാൾ ജീവനോടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയും പണം ആവശ്യപ്പെട്ട് വീട്ടുകാരെ കബളിപ്പിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സുമിത്തിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെതുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ രേഖകൾ, മറ്റു ഡിജിറ്റൽ തെളിവുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശിവമിലേക്കുള്ള സംശയം ശക്തമായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ സുമിത്തിന്റെ മൃതദേഹവും കണ്ടെത്തി. നിലവിൽ ശിവം പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
A 21-year-old man has been arrested for allegedly murdering and burning his cousin in an attempt to win his girlfriend. The incident took place in Prayagraj, Uttar Pradesh. The accused, identified as content creator Shivam Rai, was arrested, while the victim was 20-year-old Sumit Kumar, also known as Sahil. Police said the accused confessed to the crime during questioning.
Sumit had been missing since July 23. According to investigators, Shivam used the victim's mobile phone to send messages to his family, making them believe he was still alive, and demanded money from them. Trusting the messages, the family transferred ₹7,000 to Shivam.