India

അക്കാദമിക് സ്വാതന്ത്യ്രം: ഇറാഖിനും പാകിസ്താനും പിന്നിൽ ഇന്ത്യ, അടിയന്തരാവസ്ഥക്കാലത്തേക്കാൾ മോശം

ഇന്ത്യൻ സർവകലാശാലകളിൽ, പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനുമുള്ള സ്വാതന്ത്ര്യത്തിൽ വൻ തകർച്ചയുണ്ടായതായാണ് അന്താരാഷ്ട്രതലത്തിലുള്ള റാങ്കിങ് സൂചിപ്പിക്കുന്നത്

Madism Desk

പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരു രാജ്യത്തിന്റെയും ഭാവിയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകമാണ്. സ്വതന്ത്രമായ ചിന്തിക്കുന്ന തലമുറയ്ക്കേ, രാജ്യത്തിന്റെ പുരോഗതിയിൽ പങ്കുണ്ടാവൂ. ഭയമില്ലാതെ ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഇന്നത്തെ ഇന്ത്യയിൽ സാധ്യമാണോ? അല്ല. അത് ഇപ്പോൾ ആധികാരികമായി തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിൽ അക്കാദമിക് സ്വാതന്ത്ര്യം അടിയന്തരാവസ്ഥക്കാലത്തേക്കാൾ മോശം ഘട്ടത്തിലെത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യൻ സർവകലാശാലകളിൽ, പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനുമുള്ള സ്വാതന്ത്ര്യത്തിൽ വൻ തകർച്ചയുണ്ടായതായാണ് അന്താരാഷ്ട്രതലത്തിലുള്ള ഒരു റാങ്കിങ് സൂചിപ്പിക്കുന്നത്. പാകിസ്താൻ, ഇറാഖ്, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങൾ അക്കാദമിക് സ്വാതന്ത്ര്യത്തിൽ ഇന്ത്യയേക്കാൾ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) അക്കാദമിക് ഫ്രീഡ് ഇൻഡെക്സ് പ്രോജക്ടിലാണ് ഇന്ത്യയുടെ റാങ്കിങ് ഉള്ളത്. അന്താരാഷ്ട്ര സർവകലാശാലകളിലെ ഗവേഷകരും അക്കാദമിക് വിദഗ്ധരും ചേർന്ന് തയ്യാറാക്കിയതാണ് ഇത്. പട്ടികയിൽ 179 രാജ്യങ്ങളിൽ ഏറ്റവും ഒടുവിലെ സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യയ്ക്ക്. ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ബെൽജിയം, ജമെയ്ക്ക, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് മുന്നിൽ. ഗവേഷണം നടത്താനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, സർവകലാശാലകളുടെ സ്വയംഭരണാധികാരം, വിദ്യാഭ്യാസപരമായ ആശയവിനിമയവും പ്രചാരണവും, ക്യാമ്പസ് ഇന്റഗ്രിറ്റി, ആവിഷ്കാര സ്വാതന്ത്ര്യം എന്നീ അഞ്ച് മേഖലകളെ ആസ്പദമാക്കിയതാണ് പഠനം നടന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം 2013-14 കാലഘട്ടം മുതൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ-ബോധന സ്വാതന്ത്ര്യം ഒഴികെയുള്ള എല്ലാ മേഖലകളിലും ഇന്ത്യ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് നേടിയത്.

1900ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഈ പഠനപ്രകാരം ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം. ചൈന, ഉത്തരകൊറിയ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം അക്കാദമിക് തകർച്ച കാഴ്ചവച്ച രാജ്യങ്ങൾ.

ലോകമെമ്പാടുമുള്ള 2,357-ലധികം രാജ്യ വിദഗ്ദ്ധരിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വിലയിരുത്തൽ ആ രാജ്യത്തു നിന്നുള്ള ഗവേഷകരെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുമ്പോഴും, ഇതിന്റെ പ്രധാന റീജിയണൽ ടീമുകളിൽ ഇന്ത്യൻ ശാസ്ത്രജ്ഞരോ അക്കാദമിക് വിദഗ്ദ്ധരോ ആരും ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണ വിദഗ്ദ്ധർ, അക്കാദമിക് പ്രമുഖർ, പ്രവർത്തകർ എന്നിവരുമായി നടത്തിയ ആഴത്തിലുള്ള ചർച്ചകളുടെയും സാഹിത്യ അവലോകനങ്ങളുടെയും അടിസ്ഥാനത്തിൽ, അക്കാദമിക് സ്വാതന്ത്ര്യം പ്രായോഗികമായി നടപ്പിലാക്കുന്നതിന് അത്യന്താപേക്ഷിതമെന്ന് കരുതപ്പെടുന്ന നിരവധ ഘടകങ്ങളെ ഈ ഇൻഡക്സ് നിർവ്വചിക്കുന്നുണ്ട് എന്ന് 2026-ലെ റിപ്പോർട്ടിൽ പറയുന്നു.

ഓരോ വർഷവും ലഭ്യമായ മുഴുവൻ ഡാറ്റയും കണക്കിലെടുത്താണ് പുതിയ കണക്കുകൂട്ടലുകൾ നടത്തുന്നതെന്നും, ഇത് വ്യത്യസ്ത വർഷങ്ങളിലെയും രാജ്യങ്ങളിലെയും വിവരങ്ങൾ എളുപ്പത്തിൽ താരതമ്യം ചെയ്യാൻ സഹായിക്കുന്നുവെന്നും രേഖയിൽ വ്യക്തമാക്കുന്നു.

The freedom to learn and to teach is a crucial factor that shapes the future of any nation. Only a generation capable of thinking independently can contribute meaningfully to a country's progress. Is it possible in today's India to ask questions and express opinions without fear? The answer appears to be no. And that has now been substantiated by evidence.

According to the latest report, academic freedom in India has deteriorated to a level worse than during the Emergency period. An international ranking indicates a sharp decline in the freedom to study, teach, and conduct research in Indian universities.

What is particularly striking is that countries such as Pakistan, Iraq, Sudan, Syria, and Yemen are ranked ahead of India in terms of academic freedom.