Chennai Drug Bust Case, Anju Krishna  Image Credit: Instagram
India

ചെന്നൈയിൽ ലഹരി മരുന്ന് വേട്ട; മലയാളി നടിയടക്കം 8 പേർ അറസ്റ്റിൽ

ആദ്യം ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിലെടുത്ത വിഘ്നേശ്വരനിൽ നിന്നാണ് മറ്റു കൂട്ടുപ്രതികളുടെ വിവരങ്ങൾ ലഭിക്കുന്നത്

Madism Desk

ചെന്നൈ: ചെന്നൈയിൽ നടന്ന രാസലഹരി മരുന്ന് വേട്ടയിൽ മലയാളി നടിയും തമിഴ് ചിത്രങ്ങളിലെ സഹസംവിധായികയുമടക്കം എട്ട് പേർ അറസ്റ്റിൽ. സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള മലയാളി മോഡൽ അഞ്ജു കൃഷ്ണയും തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദയും ഉൾപ്പെടുന്ന സംഘത്തെയാണ് ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, 1 എൽഎസ്ഡി സ്റ്റാംപ്, 9 മൊബൈൽ ഫോണുകൾ എന്നിവയാണ് സംഘത്തിൽ നിന്നും കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. ആദ്യം ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിലെടുത്ത വിഘ്നേശ്വരനിൽ നിന്നാണ് മറ്റു കൂട്ടുപ്രതികളുടെ വിവരങ്ങൾ ലഭിക്കുന്നത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരി ഇടപാടുകൾക്കായി പ്രതികളിൽ ഒരാളെ അന്വേഷണസംഘം സമീപിക്കുകയായിരുന്നു. ലഹരി മരുന്നുകൾ കൈമാറാനായി കാറിലെത്തിയ ഏഴംഗ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.

English Summary: Eight people, including a Malayali actress and a Tamil film assistant director, were arrested in a drug bust in Chennai. Police seized methamphetamine, LSD stamps, ganja, and mobile phones during the operation led by the Anti-Narcotic Intelligence Unit.