India

LIVE: ജന്തർ മന്തർ 2.0: സംഘർഷഭരിതം രാജ്യതലസ്ഥാനം; അഭിജീത് ദീപ്കെ, ധ്രുവ് റാഠി, പിണറായി വിജയൻ, എം എ ബേബി കസ്റ്റഡിയിൽ

കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെ കസ്റ്റഡിയിൽ

Madism Desk

ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ പൊലീസിന് നേരെ കല്ലേറ്. 50 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. രണ്ട് പേർക്ക് പരിക്ക്.

ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് പുറത്ത് ഡൽഹി പൊലീസിനെ വിന്യസിച്ചതായി ആം ആദ്മി പാർട്ടി.

എസ്എഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഗുരുദ്വാര ബംഗ്ലാ സാഹിബിന് സമീപം കസ്റ്റഡിയിലെടുത്തു.

നേതാക്കളെ വിമാനത്തില്‍ കയറി കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് സിജെപി.

ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് സിജെപി സമരത്തില്‍ പങ്കെടുക്കാനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

''നേതാക്കളെ പിടികൂടിയാൽ സമരം നടക്കില്ല എന്ന് കരുതിയെങ്കിൽ പൊലീസിന് തെറ്റി''- സമരവുമായി മുന്നോട്ടെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്

സുർജിത്‌ ഭവനിൽ നിന്ന് ആരംഭിച്ച സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ മാർച്ചിനെ തല്ലിച്ചതച്ച് പൊലീസ്

സമര വേദിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. സമരത്തിന് നഗരത്തിൽ എത്തിയവരെ കൂട്ടമായി കസ്റ്റഡിയിൽ എടുത്ത് തടങ്കൽ താവളങ്ങളിലേക്ക് മാറ്റുന്നു.

ഡൽഹി ധൗള കുവാനിൽ സിജെപി പ്രതിഷേധത്തിനെത്തിയ വനിതാ പ്രവർത്തകരെ തടഞ്ഞുവച്ച് സുരക്ഷാ സേന

എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കം ചെയ്തു

രാജ്യതലസ്ഥാനത്തെ തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ് എൻഡിഎ സർക്കാരെന്ന് പിണറായി വിജയൻ. ഏകാധിപത്യത്തിന്റെ കോട്ടകളെ തകർത്തെറിയുന്നത് ഇതേ ജനസഞ്ചയമാണെന്ന് ആർഎസ്എസ് നയിക്കുന്ന സർക്കാർ മനസ്സിലാക്കുന്നത് നല്ലതാണെന്നും പിണറായി.

എനിക്ക് നിങ്ങളെ ഭയമില്ലെന്ന് ഡൽഹി പൊലീസിനോട് അഭിജീത്. പ്രതിഷേധത്തിന് എത്തിയത് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്

സിജെപി സഹ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും കസ്റ്റഡിയിൽ

ജന്തർ മന്തറിൽ നിരോധനാജ്ഞ

ഡൽഹിയിൽ പൊലീസ് നരനായാട്ട്

കൊണാട്ട് പ്ലേസിൽ നിന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

അഭിജീത് ദീപ്കെ കസ്റ്റഡിയിൽ

ഡൽഹി വിമാനത്താവളത്തിൽ എത്തിയ സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്തത് വിമാനത്തിനകത്ത് കയറി.

മാർച്ച് തടഞ്ഞ് ഡൽഹി പൊലീസ്

കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെ കസ്റ്റഡിയിൽ

പിണറായി വിജയൻ കസ്റ്റഡിയിൽ

കേരള ഹൌസിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെ നടപടി

വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനെത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്.