India

ജന്തർ മന്തറിൽ സിജെപിയുടെ മിന്നൽ സമരം; പ്രതിഷേധം അശുതോഷ് റാങ്കയുടെ നേതൃത്വത്തിൽ, പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

ജെഡിയു ഓഫിസിന്റെ ഗെയ്റ്റിനു മുകളിലൂടെയാണ് ജന്തർമന്തറിലേക്ക് പ്രവേശിച്ചത്.

Madism Desk

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദിയായി പരിഗണിക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ, വിലക്ക് ലംഘിച്ച് ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധിച്ച സിജെപി നേതാക്കൾ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ. സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിൽ ജെഡിയു ഓഫിസിന്റെ ഗെയ്റ്റിനു മുകളിലൂടെയാണ് ജന്തർമന്തറിലേക്ക് പ്രവേശിച്ചത്. സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയും നേതാക്കളുടെ സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയം ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.

സമീപത്തുള്ള ജനതാദൾ (യുണൈറ്റഡ്) ഓഫീസിന്റെ ഭാഗത്ത് കൂടിയാണ് സംഘം ഗേറ്റ് ചാടിക്കടന്ന് ജന്തർ മന്തറിലേക്ക് പ്രവേശിച്ചത്. കസ്റ്റഡിയിലാകുന്നതിന് മുൻപായി സൗരവ് ദാസും പ്രവർത്തകർക്കുമൊപ്പം ഗേറ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങൾ അശുതോഷ് റാങ്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. "ഹാൻഡ്സ് ഓഫ് ജന്തർ മന്തർ" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ജന്തർ മന്തറിലെ പ്രതിഷേധ വേദി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ നേതാക്കളെ പരിസരത്ത് കടന്നയുടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ത്രിവർണ പതാകയുമായാണ് പ്രതിഷേധക്കാരെത്തിയത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്നാണ് വിവരം.

Delhi Police detained Cockroach Janta Party (CJP) leaders Saurav Das, Ashutosh Ranka, and Ajinkya Shinde after they jumped a gate near the JD(U) office to enter the denotified Jantar Mantar protest site. The group was protesting against CEC Gyanesh Kumar over "vote chori" allegations. Prior to the detention, Ranka posted a video on X captioned "Hands Off Jantar Mantar!". Police may register an FIR regarding the incident, though no immediate confirmation has been issued.