നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് ഡൽഹിയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പതിനെട്ട് ദിവസം പിന്നിടുന്നു. സമരം ഇനിയും തുടർന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ അദ്ദേഹം ജീവനോടെ ഉണ്ടാകില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
59- കാരനായ സോനം വാങ്ചുക്കിന്റെ ഭാരം ഏകദേശം 8.5 കിലോഗ്രാം കുറഞ്ഞെന്ന് കാണിച്ച് അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹത്തിന് അടിയന്തരമായി നിർബന്ധിച്ച് ഭക്ഷണം നൽകണമെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. പൊതുസ്ഥലത്ത് സമാധാനപരമായ പ്രതിഷേധം നടത്തുന്നത് പൗരന്മാരുടെ മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നും ഹർജിക്കാരൻ വാദിച്ചു.
അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടാൽ അത് രാജ്യത്തിനും ലോകത്തിനും വലിയ നാണക്കേടായിരിക്കും. രാജ്യത്തെ ഒരു പൗരൻ സ്വന്തം കൺമുന്നിൽ പട്ടിണി കിടന്ന് സ്വമേധയാ മരിക്കാൻ സർക്കാർ വിട്ടുകൊടുക്കുന്നതിനെ കോടതിക്ക് അനുവദിക്കാനാകില്ലെന്നും ഹർജിക്കാരൻ കൂട്ടിച്ചേർത്തു. സർക്കാർ അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയായും തീവ്രവാദിയായും രാജ്യദ്രോഹിയെ പോലെയുമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് ഒട്ടും ആശങ്കയില്ലെന്നും ഹർജിക്കാരൻ പറഞ്ഞു
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. ജൂൺ 28 മുതൽ നിരാഹാര സമരം തുടരുന്ന വാങ്ചുക്കിൻ്റെ ശരീരഭാരം 8.5 കിലോയോളം കുറഞ്ഞതായി സിജെപി അറിയിച്ചു. പ്രതിപക്ഷ നേതാക്കളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ നിരാഹാര സമരം അവസാനിപ്പിക്കാനായി സോനം വാങ്ചുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Activist Sonam Wangchuk's indefinite hunger strike in New Delhi has entered its 18th day as he continues to demand the resignation of Union Education Minister Dharmendra Pradhan over the alleged NEET exam paper leak. A petition filed in the Delhi High Court warns that the 59-year-old activist may not survive beyond two more days if the fast continues. The plea, filed by advocate Rakesh Kumar Saini, states that Wangchuk has lost around 8.5 kg since beginning the hunger strike and urges the court to direct the government to intervene immediately and provide him with medical care and forced feeding if necessary.