പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ കോക്രോച്ച് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ നടത്തിവന്നിരുന്ന പ്രതിഷേധത്തിന്റെ ഗതിമാറുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങിയ സിജെപിയുടെ സമരത്തിനെതിരെ പൊലീസ് നടത്തിയ ക്രൂരമായി ലാത്തിചാര്‍ജ് സമരം ഏറ്റെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രേരിപ്പിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ഇടത് പാര്‍ട്ടികളും മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സമരക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത ഇടപെടലില്‍ രാജ്യതലസ്ഥാനം സ്തംഭിച്ചു പോവുകയായിരുന്നു.
ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയം ഏറ്റെടുത്ത് പ്രതിഷേധം സജീവമാക്കിയത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ വിദ്യാര്‍ഥികള്‍ക്ക് എതിരായ പൊലീസ് നടപടി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജന്തര്‍ മന്ദറിലെത്തിയത്. ഇവിടെ വിദ്യാര്‍ഥികളോട് സംസാരിച്ച അദ്ദേഹം പിന്നീട് പൊലീസ് നടപടിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.
ഇതിന് പിന്നാലെ ആയിരുന്ന കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചതോടെ ഡല്‍ഹി അക്ഷരാര്‍ഥത്തില്‍ നടുങ്ങി. പൊലീസും ഇന്റലിജന്‍സും ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും മാര്‍ച്ചിന് എത്തിയതോടെ ഡല്‍ഹി പൊലീസ് ശരിക്കും കുഴങ്ങി. മുഴുവന്‍ എംപിമാരെയും അണിനിരത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടിയതോടെ അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയില്‍ എത്തി രാഹുലുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടര്‍ന്ന്, മന്ത്രി തിരികെ പോവുകയും ചെയ്തു. പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായത്.
കോണ്‍ഗ്രസ് മാര്‍ച്ച് തടയാന്‍ പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിലത്തിരുന്ന് പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ പ്രതിഷേധക്കാര്‍ പിന്തുണയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എത്തിയത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഖിലേഷ് യാദവ്, കെ.സി. വേണു ഗോപാല്‍, ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടര്‍ന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു.
ഇതിനിടെ, എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയേയും കസ്റ്റഡിയില്‍ എടുത്തു. പൊലീസ് വാഹനത്തില്‍ വച്ച് ഉദ്യോഗസ്ഥരുമായി ഡീന്‍ കുര്യാക്കോസ് എംപി കയ്യാങ്കളിക്കും മുതിര്‍ന്നു. തന്നെ വലിച്ചിഴച്ച ഉദ്യോഗസ്ഥന്റെ കോളറില്‍ കുത്തിപ്പിടിച്ച ഡീന്‍ കുര്യാക്കോസിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതിനിടെ, കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെപിസിസി നേതാക്കള്‍ അറിയിച്ചു.
A youth-led protest spearheaded by the Cockroach Party over alleged examination irregularities has taken a dramatic political turn. What began as a demand for accountability from the Union Education Minister escalated after police allegedly carried out a forceful lathi-charge against demonstrators who were preparing for a Parliament march seeking the resignation of the Prime Minister and the Union Home Minister. The police action galvanized opposition parties, prompting them to rally behind the protesters. While Left parties and other opposition leaders had already expressed solidarity with the movement, an unexpected intervention by the Congress under the leadership of Opposition Leader Rahul Gandhi significantly amplified the agitation, bringing normal life in the national capital to a standstill.