India

ഹോക്കി ടീമിന്റെ ജഴ്സി ഇനി കാവി:'കാഴ്ചയ്ക്ക് പ്രശ്നം' കളിക്കാർക്കോ അധികൃതർക്കോ? നാണക്കേടെന്ന് വിമർശനം

ലോകകപ്പ് മത്സരങ്ങളിൽ, പുരുഷ-വനിതാ ടീമുകൾ കാവി ജഴ്സിയിലാകും കളത്തിലിറങ്ങുക

Madism Desk

ഇന്ത്യൻ ഹോക്കി ടീമിലും ഒടുവിൽ കാവിവത്കരണം എത്തിയിരിക്കുകയാണ്. 2026 ലോകകപ്പിന് മുന്നോടിയായി ടീം ജഴ്സി നീലയിൽ നിന്ന് കാവിയാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ഹോക്കി ഇന്ത്യ. പുതിയ നീക്കത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ടെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് സംഘടനയ്ക്ക്.

കഴിഞ്ഞ ദിവസമാണ് ജഴ്സിയുടെ നിറം, പരമ്പരാഗതമായ നീലയിൽ നിന്ന് കാവിയാക്കുന്നതായി ടീം ഹോക്കി പ്രഖ്യാപിച്ചത്.

നെതർലൻഡ്സിനലും ബെൽജിയത്തിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായാണ് നീക്കമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പ്രഖ്യാപനമെത്തിയതോടെ തലങ്ങും വിലങ്ങും വിമർശനങ്ങളുയർന്നു.

പുതിയ നീക്കം അമ്പരപ്പുണ്ടാക്കുന്നു എന്നായിരുന്നു മുൻ ഹോക്കി താരം വിരെൻ റസ്ക്വിനയുടെ പ്രതികരണം. അ‍ർജന്റീന ഫുട്‌ബോൾ ടീം അവരുടെ ഐക്കോണിക് ജഴ്സിയുടെ നിറം മാറ്റുമോ എന്ന് ചോദിച്ച് അദ്ദേഹം തീരുമാനത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ലോകകപ്പ് മത്സരങ്ങളിൽ, പുരുഷ-വനിതാ ടീമുകൾ കാവി ജഴ്സിയിലാകും കളത്തിലിറങ്ങുക.

ഹോക്കി കളിക്കുന്ന പ്രതലത്തിന്ർറെ നിറം നീലയായതിനാൽ കളിക്കാർക്ക് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകേണ്ടെന്ന് കരുതിയാണ് കാവിയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യൻ പതാകയെ പ്രതിനിധീകരിക്കുന്ന നിറം, ധൈര്യം, ത്യാഗം, രാജ്യത്തെ കുറിച്ചുള്ള അഭിമാനം എന്നിവയെ ഒക്കെ സൂചിപ്പിക്കുന്നു എന്നും സംഘടന പറയുന്നു.

സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ:

സപ്പോർട്ട് സ്റ്റാഫുമായും കളിക്കാരുമായും നടത്തിയ വിശദമായ ചർച്ചകളുടെയും അവരുടെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് യൂണിഫോമിന്റെ നിറം മാറ്റാൻ തീരുമാനിച്ചത്. മഞ്ഞയോ കാവിയോ പോലുള്ള ബദൽ നിറങ്ങളായിരുന്നു കോച്ചുമാരും കളിക്കാരും നിർദ്ദേശിച്ചത്. ഇതിന് പിന്നിലെ പ്രധാന കാരണം സാങ്കേതികമായിരുന്നു. നിലവിൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്ന നീല സിന്തറ്റിക് പിച്ചുകളുടെ അതേ നിറം തന്നെയാണ് ബ്ലൂ പ്ലേയിംഗ് യൂണിഫോമിനുമുള്ളത്.

ഇത് പിച്ചിലെ ഗ്രൗണ്ടുമായി ലയിച്ചുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഈ കാഴ്ചാപരമായ സാമ്യം കളിക്കളത്തിൽ കളിക്കാർക്ക് വ്യക്തതയ്ക്കും കാഴ്ചയ്ക്കും തടസ്സം സൃഷ്ടിച്ചിരുന്നു. ഇതാണ് ജഴ്സിയുടെ നിറം മാറ്റാനുള്ള പ്രധാനകാരണം. കൂടാതെ, ദേശീയ പതാകയിലുള്ള നിറമായതിനാലാണ് കാവി നിറം അടിസ്ഥാന നിറമായി തിരഞ്ഞെടുത്തത്.

മേൽപ്പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ, മഞ്ഞയോ കാവിയോ പോലുള്ള മറ്റ് ബദൽ നിറങ്ങൾ കോച്ചുമാരും കളിക്കാരും നിർദ്ദേശിക്കുകയുണ്ടായി. വിശദമായ പരിശോധനയ്ക്ക് ശേഷം കാവി നിറം അന്തിമമായി തിരഞ്ഞെടുക്കുകയായിരുന്നു. സാങ്കേതിക ആവശ്യകത നിറവേറ്റുന്നതിനൊപ്പം, ധീരതയുടെയും ത്യാഗത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായി നമ്മുടെ ദേശീയ പതാകയിലെ നിറങ്ങളിലൊന്നായ കാവി നിറത്തിന് ആഴത്തിലുള്ള പ്രാധാന്യവുമുണ്ട്.

ഇന്ത്യൻ ഹോക്കിയിൽ ജേഴ്സിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഇതാദ്യമല്ല എന്നതും ശ്രദ്ധേയമാണ്. സമയാസമയങ്ങളിൽ, പ്രായോഗികവും മറ്റുമായ ആവശ്യകതകൾ നിറവേറ്റുന്നതിനായി ദേശീയ ടീമിന്റെ പ്ലേയിംഗ് കിറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 2014-ലെ എഫ്.ഐ.എച്ച് (FIH) ഹോക്കി വേൾഡ് കപ്പിൽ ടീമിന്റെ ജേഴ്സി മഞ്ഞ നിറത്തിലേക്ക് മാറ്റിയിരുന്നു, കൂടാതെ 2018-ലെ എഫ്.ഐ.എച്ച് ഹോക്കി വേൾഡ് കപ്പിൽ തികച്ചും വ്യത്യസ്തമായ ഡിസൈനിലുള്ള സ്കൈ ബ്ലൂ (ആകാശ നീല) നിറത്തിലേക്കും മാറ്റിയിരുന്നു.

നിലവിലെ ഈ കാവി നിറത്തിലേക്കുള്ള മാറ്റം കോച്ചുമാരിൽ നിന്നും കളിക്കാരിൽ നിന്നും ലഭിച്ച സാങ്കേതികപരമായ ഫീഡ്‌ബാക്കും, നമ്മുടെ ദേശീയ പതാകയുടെ ഭാഗമെന്ന നിലയിൽ ഈ നിറവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രതീകാത്മക മൂല്യവും കണക്കിലെടുത്താണ് നടപ്പിലാക്കിയത്.

Saffronisation has finally reached Indian hockey as well. Ahead of the 2026 World Cup, Hockey India has reportedly ordered a change in the team's jersey colour from blue to saffron. While the move has triggered widespread criticism, the organisation is said to be standing firm on its decision.

Hockey India announced the change in jersey colour from the traditional blue to saffron in recent days. Officials explained that the move was being made in preparation for the World Cup, which will be held in the Netherlands and Belgium. The announcement was followed by criticism from various quarters