India

ഡൽഹിയിൽ ചരിത്രസമരം; ഇന്ത്യ സഖ്യം നേതാക്കള്‍ രാംലീല മൈതാനിയിൽ

എസ്എഫ്ഐ, ഇടതുപക്ഷ പ്രവർത്തകരും രാംലീലാ മൈതാനത്ത് എത്തിച്ചേർന്നിട്ടുണ്ട്.

Madism Desk

ഇന്ത്യ സഖ്യ റാലിയിൽ പങ്കെടുത്ത് അരുന്ധതി റോയ്.  അരുന്ധതി റോയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബൃന്ദാ കാരാട്ട്, ജോൺ ബ്രിട്ടാസ്, എ എറഹീം, ഹൈബി ഈഡൻ, വി ടി ബൽറാം തുടങ്ങിയവർ

രാംലീലാ മൈതാനത്ത് ഇതിനകം ലക്ഷക്കണക്കിന് ആളുകൾ തടിച്ചുകൂടിയിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

ഇന്ത്യ സഖ്യ നേതാക്കളെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ജവഹർലാൽ നെഹ്‌റു മാർഗിനടുത്തുള്ള സിവിക് സെന്റർ റൗണ്ട് എബൗട്ടിന് സമീപം എത്തി

മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ നിറഞ്ഞതിനെ തുടർന്ന് പൊലീസ് വിലക്ക് ലംഘിച്ചും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

സി പി-മിന്റോ റോഡ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കുള്ള മാർച്ച് ആരംഭിച്ചു

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, എം പി ഫാറൂഖ് അബ്ദുള്ള, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എംപി സുപ്രിയ സുലെ, ടിഎംസി നേതാവ് മമതാ ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ കൊണാട്ട് പ്ലേസിൽ എത്തിച്ചേർന്നു.

ക്രമസമാധാന നില പൂർണ്ണ നിയന്ത്രണത്തിലാണെന്നും നിലവിൽ അന്തരീക്ഷം സമാധാനപരമാണെന്നും സ്പെഷ്യൽ സി പി ദേവേഷ് ശ്രീവാസ്തവ അറിയിച്ചു.

"ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. റാലി സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സംഘാടകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനാവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്," ശ്രീവാസ്തവ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾ രാംലീല മൈതാനത്തേക്ക്. 3,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

സിപിഎം, എസ്എഫ്ഐ, മറ്റ് ഇടതുപക്ഷ പാർട്ടി പ്രവർത്തകർ സുർജീത് ഭവനിൽ നിന്നും കൊണാട്ട് പ്ലേസിൽ നിന്നും മാർച്ച് ചെയ്താണ് ഇന്ത്യ മുന്നണിയുടെ പ്രതിഷേധത്തിൽ പങ്കുചേരാനായി ഡൽഹിയിലെ രാംലീല മൈതാനത്ത് എത്തിയത്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, കെ സി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കൾ വാഹനത്തിലുണ്ട്. സിപിഎം നേതാക്കളായ എം എ ബേബി, ജോൺ ബ്രിട്ടാസ്, എ എ റഹീം അടക്കമുള്ള നേതാക്കളും റാലിയിൽ

ഡൽഹിയിൽ ജനസാഗരം. തുറന്ന വാഹനത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ

ഇന്ത്യ മുന്നണിയുടെ 'ചലോ ദില്ലി' മാർച്ചിൽ പങ്കെടുക്കാൻ രാംലീലാ മൈതാനത്തേക്ക് എത്താൻ ജനങ്ങളോട് അന്തിമ ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള റാലിയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഇതിനകം എത്തിക്കൊണ്ടിരിക്കുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും എസ്എഫ്ഐ, ഇടതുപക്ഷ പ്രവർത്തകരും രാംലീലാ മൈതാനത്ത് എത്തിച്ചേർന്നിട്ടുണ്ട്.

കൊണാട്ട് പ്ലേസ് - മിന്റോ റോഡ് ജങ്ഷനിൽ നിന്നാണ് രാംലീലാ മൈതാനത്തേക്കുള്ള ഇന്ത്യ മുന്നണിയുടെ മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് 10,000-ത്തോളം പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് 250 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റാലിയുടെ പശ്ചാത്തലത്തിൽ രാംലീലാ മൈതാനത്തിന് ചുറ്റുമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് ഡൽഹി ട്രാഫിക് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

The INDIA bloc is holding a massive 'Chalo Dilli' rally at Delhi's Ramlila Maidan to protest alleged electoral fraud and demand the resignation of CEC Gyanesh Kumar. The BJP is simultaneously organizing rival counter-marches across the city. Meanwhile, local traders have raised concerns about severe financial losses due to widespread traffic blockades and metro closures. In response, Rahul Gandhi urged protesters to support local businesses but maintained that the demonstrations will continue until the CEC is replaced.